---
title: "സ്വന്തം ഫീഡറില്ല; അഴിയൂരിൽ രാവും പകലും മണികുറുകളോളം വൈദ്യുതി മുടങ്ങുന്നു ; വലഞ്ഞ് ഉപഭോക്താക്കൾ"
english_title: "There is no own feeder; Azhiyur experiences power outages for hours day and night; consumers are in trouble"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/355886/there-is-no-own-feeder-azhiyur-experiences-power-outages-for-hours-day-and-night-consumers-are-in-trouble"
published_at: "2026-04-28T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0356eae21c_sdfgv.jpg"
keywords: []
---

# സ്വന്തം ഫീഡറില്ല; അഴിയൂരിൽ രാവും പകലും മണികുറുകളോളം വൈദ്യുതി മുടങ്ങുന്നു ; വലഞ്ഞ് ഉപഭോക്താക്കൾ

> **Lead Summary:** അഴിയൂർ : **[** കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ രാവും പകലും മണികുറുകളോളം വൈദ്യുതി മുടങ്ങുന്നു. കൊടും ചൂടിൽ വലഞ്ഞ് ഉപഭോക്താക്കൾ.വൈദ്യുതി ഉപഭോഗം കുടിയതും സ്വന്തമായി ഫീഡർ ഇല്ലാത്തതുമാണ് മുടക്കത്തിന് കാരണം. ഉപഭോഗം കുടിയാലും സ്വന്തം ഫീഡർ ഉണ്ടെങ്കിൽ വ്യാപകമായ വൈദ്യുതി തടസ്സം ഒഴിവാക്കി കിട്ടുമെന്നാണ് ജീവനക്കാർ പറയുന്നത് .പാനൂർ 110 കെ വി സബ് സ്റ്റേഷനിൽ നിന്ന് പ്രത്യേക ഫീഡർ വലിക്കാനുള്ള രണ്ട് കോടിയുടെ പദ്ധതിയാണ് അനുമതിക്കുള്ള കാത്തിരിപ്പ് തുടരുന്നത്.

## Article Content

അഴിയൂർ : **[** കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ രാവും പകലും മണികുറുകളോളം വൈദ്യുതി മുടങ്ങുന്നു. കൊടും ചൂടിൽ വലഞ്ഞ് ഉപഭോക്താക്കൾ.വൈദ്യുതി ഉപഭോഗം കുടിയതും സ്വന്തമായി ഫീഡർ ഇല്ലാത്തതുമാണ് മുടക്കത്തിന് കാരണം. ഉപഭോഗം കുടിയാലും സ്വന്തം ഫീഡർ ഉണ്ടെങ്കിൽ വ്യാപകമായ വൈദ്യുതി തടസ്സം ഒഴിവാക്കി കിട്ടുമെന്നാണ് ജീവനക്കാർ പറയുന്നത് .പാനൂർ 110 കെ വി സബ് സ്റ്റേഷനിൽ നിന്ന് പ്രത്യേക ഫീഡർ വലിക്കാനുള്ള രണ്ട് കോടിയുടെ പദ്ധതിയാണ് അനുമതിക്കുള്ള കാത്തിരിപ്പ് തുടരുന്നത്.

പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തന്നവുമായി ബോർഡ്‌ മുന്നോട്ട് പോവുന്നുണ്ട്. പാനൂർ നിന്ന് പള്ളിക്കുന്ന് വരെ 4.5 കിലോമീറ്റർ ഭൂഗർഭ കേബിൾവലിക്കും. തുടർന്ന് മോന്താൽപ്പാലം വഴി ലൈൻ അഴിയൂർ സെക്ഷനിൽ എത്തിക്കാനുള്ള ബൃഹത്ത് പദ്ധതിക്കാണ് രുപരേഖയായത്. ഇത് വൈദ്യുതി ബോർഡിന്റെ തിരുവനന്തരം കാര്യാലയത്തിൽ തുടർ നടപടികൾക്കായി കാത്തിരിപ്പ് തുടരുകയാണ്. എന്ന് അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഇത് വരെ ഡപ്യൂട്ടി ചീഫ് എഞ്ചിനിയരുടെ ഓഫിസിൽ ' വിവരങ്ങൾ ലഭിച്ചില്ല.

നിലവിൽ വടകര ഓർക്കാട്ടേരി സബ്ബ് സ്റ്റേഷൻ വഴി ഒഞ്ചിയം, തുരുത്തിമുക്ക് മടപ്പള്ളി, ഫീഡർ വഴിയാണ് നിലവിലിവിടെ വൈദ്യതി ലഭിച്ചു കൊണ്ടിരിക്കുന്നത്. വൈദ്യുതി തടസ്സവും ഉപഭോഗവും വർധിച്ചതോടെ വൈദ്യുതി വിതരണം മുടങ്ങുന്നത് നിത്യ സംഭവമായിരുന്നു..84ട്രാൻസ്ഫോർമറുകളും, 14 0 0 0 കണക്ഷനുമുള്ള അഴിയൂർ സെക്ഷനിൽ നിലവിൽ പ്രതിമാന വരുമാനം ഒന്നര കോടിയാണ്. അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ സ്ഥാപിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഓർക്കാട്ടേരി 220 കെ വി സബ്ബ് സ്റ്റേഷൻ വരുന്നതോടെ അഴിയൂരിലെ വിതരണ തടസ്സം മാറുമെന്ന് കരുതിയെങ്കിലും ഫലം നിരാശയായിരുന്നുവ്യാപക വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ കെ എസ് ഇ ബി അഴിയൂർ സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി..ഒരു മുന്നറിയിപ്പും കൂടാതെ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും വിധം നിരന്തരം മണിക്കൂറുകളോളം കറന്റ് കട്ട് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണിത് നടത്തിയത്.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മർവാൻ അഴിയൂർ അധ്യക്ഷത വഹിച്ച നേതാക്കളായ യുഎ റഹീം.,നവാസ് നെല്ലോളി. സാജിദ് നെല്ലോളി. റാജിസ് അഴിയൂർ , ഫൈസൽ ടി കെഎന്നിവർ സംസാരിച്ചു .ഈ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/355886/there-is-no-own-feeder-azhiyur-experiences-power-outages-for-hours-day-and-night-consumers-are-in-trouble)