---
title: "കര്‍ഷക സമരത്തിന് പിന്തുണയുമായി ഐ എന്‍ എല്‍ പ്രതിഷേധിച്ചു"
english_title: "With support for the peasant struggle INL protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3559/with-support-for-the-peasant-struggle-inl-protested"
published_at: "2021-10-05T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bea1117d7c_inl proteset .jpg"
keywords: []
---

# കര്‍ഷക സമരത്തിന് പിന്തുണയുമായി ഐ എന്‍ എല്‍ പ്രതിഷേധിച്ചു

> **Lead Summary:** **വടകര: **കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന പാവപ്പെട്ട കര്‍ഷകരെ വാഹനം കയറ്റി കൊല ചെയ്ത സംഘ്പരിവാര്‍ ഭരണകൂട ഭീകരതക്കെതിരെയും, ആസം വംശഹത്യക്കെതിരെയും ഐ എന്‍ എല്‍ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ പ്രകടനവും സമരവും നടത്തി.

## Article Content

**വടകര: **കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന പാവപ്പെട്ട കര്‍ഷകരെ വാഹനം കയറ്റി കൊല ചെയ്ത സംഘ്പരിവാര്‍ ഭരണകൂട ഭീകരതക്കെതിരെയും, ആസം വംശഹത്യക്കെതിരെയും ഐ എന്‍ എല്‍ വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ പ്രകടനവും സമരവും നടത്തി.

വടകര അഞ്ച് വിളക്ക് പരിസരത്ത് നടന്ന സമരം ഐ എന്‍ എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുക്കോലക്കല്‍ ഹംസ ഹാജി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ കെ ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു.

എം പി അബ്ദുള്ള,ടി കെ കരീം,വി പി ഇബ്രാഹിം,മുഹമ്മദ് വള്ളിക്കാട് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സിക്രട്ടറി മുബാസ് കല്ലേരി സ്വാഗതവും വി യു അഹമ്മദ് നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് മുസ്തഫ പുതുപ്പണം,നൗഷാദ് അഴീക്കല്‍,റസാഖ് മാളിയേക്കല്‍,ഷമീര്‍ മുന്ന എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3559/with-support-for-the-peasant-struggle-inl-protested)