---
title: "അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ"
english_title: "Pride; Volleyball Brothers Vanimel winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356139/pride-volleyball-brothers-vanimel-winners"
published_at: "2026-04-29T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1abcb23e55_AEWSF.jpg"
keywords: []
---

# അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

> **Lead Summary:** വടകര : **[** ഇരിങ്ങൽ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച വോളിബോൾ കോച്ചിങ് ക്യാമ്പിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ ജൂനിയർ വോളിബോൾ മത്സരം അക്കാദമിയുടെ ഫ്ലഡ് ലിറ്റ് ‌സ്റ്റേഡിയത്തിൽ നടന്നു.

## Article Content

വടകര : **[** ഇരിങ്ങൽ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച വോളിബോൾ കോച്ചിങ് ക്യാമ്പിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ ജൂനിയർ വോളിബോൾ മത്സരം അക്കാദമിയുടെ ഫ്ലഡ് ലിറ്റ് ‌സ്റ്റേഡിയത്തിൽ നടന്നു.

ഫൈനൽ മത്സരത്തിൽ ബറ്റാലിയൻ നരിപ്പറ്റയെ പരാജയപ്പെടുത്തി ബ്രദേഴ്‌സ് വാണിമേൽ ജേതാക്കളായി. മുൻ കേരള സീനിയർ വോളിബോൾ താരം സി സി അബ്ബാസ് മുഖ്യാതിഥിയായി. ഡോ. എം ഷിംജിത്ത് അധ്യക്ഷനായി. ഇ കെ ലിനീഷ്, ഒ എൻ പ്രജി, എം വി ബൈജു എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫി കൗൺസിലർ പി വി നിധീഷ് സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356139/pride-volleyball-brothers-vanimel-winners)