---
title: "തോടന്നൂരിന്  ആവേശമായി ഫ്രീ കിക്ക് 2022"
english_title: "A football match was organized in connection with the anniversary of Thodannur UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35614/a-football-match-was-organized-in-connection-with-the-anniversary-of-thodannur-up-school"
published_at: "2022-04-03T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249b09c5e72c_free cick.jpg"
keywords: []
---

# തോടന്നൂരിന്  ആവേശമായി ഫ്രീ കിക്ക് 2022

> **Lead Summary:** **വടകര: **നാടിന് ആവേശമായി മാറി ഫ്രീ കിക്ക് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. തോടന്നൂര്‍ യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. മെയ് 10 ന് നടക്കുന്ന തോടന്നൂര്‍ യു.പി.സ്‌കൂളിന്റെ വാര്‍ഷികോത്സവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടിയായിട്ടാണ് മത്സരം നടക്കുന്നത്.

## Article Content

**വടകര: **നാടിന് ആവേശമായി മാറി ഫ്രീ കിക്ക് 2022 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. തോടന്നൂര്‍ യു.പി.സ്‌കൂളിലെ കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. മെയ് 10 ന് നടക്കുന്ന തോടന്നൂര്‍ യു.പി.സ്‌കൂളിന്റെ വാര്‍ഷികോത്സവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടിയായിട്ടാണ് മത്സരം നടക്കുന്നത്.

സ്‌കൂളിലെ എട്ട് ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ പങ്കെടുത്തത്. നാട്ടുകാരായ നിരവധി പേരാണ് മത്സരം വീക്ഷിക്കാനെത്തിയത്.സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ പിന്നീട് നടക്കും.

നാടിന്റെ ഉത്സവമായി മാറിയ ഫുട്‌ബോള്‍ മത്സരം വാര്‍ഡ് മെമ്പര്‍ രമ്യ പുലക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.കെ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വി.കെ.സുബൈര്‍,ടി.വി.പ്രകാശന്‍, സി.ആര്‍.സജിത്ത്, മനു റാം, സി.വി.ഹാഫിസ്, ദിപിന്‍ ഡി.എസ് .എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35614/a-football-match-was-organized-in-connection-with-the-anniversary-of-thodannur-up-school)