---
title: "ഏക ലോകം ഏകാരോഗ്യം ;  പരിഷത്ത്   നാടകയാത്ര വടകരയിലും മണിയൂരിലും"
english_title: "Drama tour started at Kerala Sastra Sahitya Parishad."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35623/drama-tour-started-at-kerala-sastra-sahitya-parishad"
published_at: "2022-04-03T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249b9b9d9fb5_PARISHATH NATAKA YATHRA.jpg"
keywords: []
---

# ഏക ലോകം ഏകാരോഗ്യം ;  പരിഷത്ത്   നാടകയാത്ര വടകരയിലും മണിയൂരിലും

> **Lead Summary:** **വടകര: ** ഒരുമയുടെയും ശാസ്ത്രബോധത്തിന്റെയും ഗാഥയുമായി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നാടകയാത്ര തുടങ്ങി. ഒന്ന് എന്ന് പേരിട്ട് കലാജാഥ ബുധനാഴ്ച മുതല്‍ ജില്ലയില്‍ പര്യടനം നടത്തും.

## Article Content

**വടകര: ** ഒരുമയുടെയും ശാസ്ത്രബോധത്തിന്റെയും ഗാഥയുമായി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നാടകയാത്ര തുടങ്ങി. ഒന്ന് എന്ന് പേരിട്ട് കലാജാഥ ബുധനാഴ്ച മുതല്‍ ജില്ലയില്‍ പര്യടനം നടത്തും.

ഏക ലോകം ഏകാരോഗ്യം എന്നതാണ് ജാഥയുടെ കേന്ദ്ര പ്രമേയം. അന്ധവിശ്വാസങ്ങളുടെയും പാരമ്പര്യ വാദത്തിന്റെയും പ്രചാരകരായി കേന്ദ്ര സര്‍ക്കാര്‍ മാറുമ്പോള്‍ ശക്തമായ സാമൂഹിക പ്രതിരോധം ഉയര്‍ത്തിയാണ് നാടകയാത്ര സഞ്ചരിക്കുന്നത്.

ജിനോ ജോസഫാണ് നാടക രചനയും സംവിധാനവും നിര്‍വഹിച്ചത്. എം എം സചീന്ദ്രന്‍ രചിച്ച ഗാനങ്ങള്‍ക്ക് കോട്ടക്കല്‍ മുരളിയുടേതാണ് സംഗീതം. മിഥുന്‍ മലയാളമാണ് പശ്ചാത്തല സംഗീതം. 10 വരെയാണ് ജില്ലയിലെ ജാഥാ സ്വീകരണങ്ങള്‍.

നന്മണ്ട, ബാലുശേരി, പേരാമ്പ്ര, ഇരിങ്ങണ്ണൂര്‍, വടകര, മണിയൂര്‍, കൊയിലാണ്ടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥാ പരിപാടി ഏപ്രില്‍ 10ന് വൈകിട്ട് കോഴിക്കോട് മാനാഞ്ചിറയില്‍ സമാപിക്കും.

സമാപന കേന്ദ്രത്തില്‍ പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ. ബി ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35623/drama-tour-started-at-kerala-sastra-sahitya-parishad)