---
title: "കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു"
english_title: "KPSTA Vadakara Education District Committee office bearers take office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356411/kpsta-vadakara-education-district-committee-office-bearers-take-office-new"
published_at: "2026-04-30T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f338bad6c71_fshgdrtgh.jpg"
keywords: []
---

# കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

> **Lead Summary:** വടകര : **[**കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ 2026-27 അധ്യയന വർഷത്തേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, സ്ഥാനാരോഹണവും നടന്നു. സി.സബിന പ്രസിഡൻ്റായും, പി.കെ.അബ്ദുറഹ്മാൻ സെക്രട്ടറിയായും, ടി.വി.രാഹുൽ ട്രഷററായും ചുമതലയേറ്റു.

## Article Content

വടകര : **[**കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ 2026-27 അധ്യയന വർഷത്തേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, സ്ഥാനാരോഹണവും നടന്നു. സി.സബിന പ്രസിഡൻ്റായും, പി.കെ.അബ്ദുറഹ്മാൻ സെക്രട്ടറിയായും, ടി.വി.രാഹുൽ ട്രഷററായും ചുമതലയേറ്റു.

വൈസ് പ്രസിഡൻ്റുമാരായ ഗിരീഷ് ജെ.എൻ, ബാസിൽ പാലിശ്ശേരി,ഇ.പ്രകാശൻ, നൗഫൽ വി.കെ, എന്നിവരും, ജോ.സെക്രട്ടറിമാരായ ഹക്കീം ടി ,അഖിൽ സി.പി, എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് കെ.ഹാരിസ്, സെക്രട്ടറി ആർ.എസ്. സുധീഷ് എന്നിവർ മിനുട്സ് കൈമാറി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത്, റവന്യൂ ജില്ലാ വൈസ് പ്രസിഡൻ്റുമാരായ സുധീഷ് വള്ളിൽ,പി.പി.രാജേഷ്, ഷോഭിദ് ആർ.പി,സജീവൻ വി,റവന്യൂ ജില്ലാ ജോ. സെക്രട്ടറിമാരായ രാജീവൻ പി, ജിതിൻ റാം, റവന്യൂ ജില്ലാ കൗൺസിലർ സാജിദ് പി,

വിദ്യാഭ്യാസ ജില്ലാ കൗൺസിലർ ബിജു കാവിൽ, മേലടി ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ്, തോടന്നൂർ ഉപജില്ലാ പ്രസിഡൻ്റ് നജീബ്കൊ യിലാണ്ടി ഉപജില്ലാ സെക്രട്ടറി ബി.സിന്ധു, ട്രഷറർ ജിഷ്ണു എസ് ബാബു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356411/kpsta-vadakara-education-district-committee-office-bearers-take-office-new)