---
title: "എന്‍ സി പി നേതാവ് കോട്ടായി ബാലന്‍ അന്തരിച്ചു"
english_title: "NCP leader Kottayam Balan dies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35646/ncp-leader-kottayam-balan-dies"
published_at: "2022-04-03T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249cf528bfc2_KOTTAYI BALAN.jpg"
keywords: []
---

# എന്‍ സി പി നേതാവ് കോട്ടായി ബാലന്‍ അന്തരിച്ചു

> **Lead Summary:** **വടകര:** എന്‍സിപി സംസ്ഥാന കമ്മറ്റി അംഗവും ചോമ്പാലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കോട്ടായി ബാലന്‍ അന്തരിച്ചു.

## Article Content

**വടകര:** എന്‍സിപി സംസ്ഥാന കമ്മറ്റി അംഗവും ചോമ്പാലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കോട്ടായി ബാലന്‍ അന്തരിച്ചു.

മടപ്പള്ളി പ്രിയേഷ് ടാക്കീസ് ഉടമയായിരുന്നു. ചോമ്പാല്‍ പുരോഗമന വായനശാല, ലയണ്‍സ് ക്ലബ് എന്നിവയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു.ചോമ്പാല ഹാര്‍ബര്‍ ,ചോമ്പാല്‍ ശ്രീനാരായണ ഗുരു പഠനകേന്ദ്രം ,ചോമ്പാല്‍ ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചു .

അഴിയൂര്‍ വില്ലേജ് ജനകീയ സമിതി അംഗമായിരുന്നു , തിയറ്റര്‍ ഉടമസ്ഥ സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. ഭാര്യ: കെ.ടി.നിര്‍മല (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍). മക്കള്‍: പ്രിയേഷ് (ബിസിനസ്), സിജേഷ് (ബഹ്‌റൈന്‍). മരുമക്കള്‍: ബന്‍സി, ജൂന. പടം കോട്ടായി ബാലന്‍ (79)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35646/ncp-leader-kottayam-balan-dies)