---
title: "കറുകയില്‍ സംഘര്‍ഷം ; രണ്ട്  എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "Conflict in KarukaL PUTHUPPANAM; Two SDPI activists arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35650/conflict-in-karukal-puthuppanam-two-sdpi-activists-arrested"
published_at: "2022-04-03T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249d6db6b1e8_ARRESET.jpg"
keywords: []
---

# കറുകയില്‍ സംഘര്‍ഷം ; രണ്ട്  എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** **വടകര : **പുതുപ്പണം കറുകയില്‍ പ്രദേശത്ത് മാര്‍ച്ച് 29 ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകരായ മുഹമ്മദ് ഹാഫിസ് , റിന്‍ഷാദ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ്് ചെയ്തത്.

## Article Content

**വടകര : **പുതുപ്പണം കറുകയില്‍ പ്രദേശത്ത് മാര്‍ച്ച് 29 ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകരായ മുഹമ്മദ് ഹാഫിസ് , റിന്‍ഷാദ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ്് ചെയ്തത്.

അക്രമത്തില്‍ പ്രതികളായ എസ്ഡിപിഐ ക്രിമിനലുകളെ വടകര പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മുസ്ലിം യൂത്ത് ലീഗ് വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കറുകയില്‍ പ്രദേശത്തെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി ഏകപക്ഷീയമാണെന്നും പൊലീസ് അധികാരികള്‍ അക്രമികളെ സംരക്ഷിക്കുകയാണെന്നും ലീഗ് നേതൃത്വം ആരോപിച്ചിരുന്നു.

അക്രമത്തില്‍ പരിക്ക് പറ്റിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം വകുപ്പ് ഉള്‍പ്പടെ ചേര്‍ത്ത് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതും വിവാദമായിരുന്നു.

പരാതിക്കാരായ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ മൊഴിയെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി അറസ്റ്റ് ചെയ്‌തെന്നാണ് ആക്ഷേപം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35650/conflict-in-karukal-puthuppanam-two-sdpi-activists-arrested)