---
title: "വിട വാങ്ങിയത്  സാധാരണക്കാരുടെ നേതാവ് ; കോട്ടായി ബാലന് നാടിന്റെ  അന്ത്യാഞ്്ജലി"
english_title: "Farewell to the leader of the common people; The last tribute of Kottai Balan "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35655/farewell-to-the-leader-of-the-common-people-the-last-tribute-of-kottai-balan"
published_at: "2022-04-03T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249d90663bdc_KOTTAYI BALAN.jpg"
keywords: []
---

# വിട വാങ്ങിയത്  സാധാരണക്കാരുടെ നേതാവ് ; കോട്ടായി ബാലന് നാടിന്റെ  അന്ത്യാഞ്്ജലി

> **Lead Summary:** **വടകര : **വിട വാങ്ങിയ എന്‍ സി പി സംസ്ഥാന കമ്മിറ്റി അംഗം കോട്ടായി ബാലന്‍ ജനകീയ പ്രശ്ങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവ് .ചോമ്പാല്‍ പ്രദേശത്തെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃതപരമായ പങ്കുവഹിച്ചു.

## Article Content

**വടകര : **വിട വാങ്ങിയ എന്‍ സി പി സംസ്ഥാന കമ്മിറ്റി അംഗം കോട്ടായി ബാലന്‍ ജനകീയ പ്രശ്ങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവ് .ചോമ്പാല്‍ പ്രദേശത്തെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃതപരമായ പങ്കുവഹിച്ചു.

ഞായറാഴ്ച്ച മരണമടഞ്ഞ അദ്ദേഹത്തിന്റെ വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തി. ചോമ്പാലയിലെ സാമൂഹിക, സാംസ്‌ക്കാരിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖനായ കോട്ടായി ബാലന്റ്‌റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.

ഗ്രാമ പഞ്ചയാത്ത് അംഗം കെ ലീല അദ്ധ്യക്ഷത വഹിച്ചു. എം പി ബാബു, പി ബാബുരാജ് , എ ടി ശ്രീധരന്‍ , പ്രദീപ് ചോമ്പാല, ,ഹാരിസ് മുക്കാളി, എം വി ജയപ്രകാശ് , വി പി രാഘവന്‍ ,പി എം അശോകന്‍, പി സത്യനാഥന്‍, വി ഗോപാലന്‍ സി രാജീവ് എന്നിവര്‍ സംസാരിച്ചു. എന്‍ സി പി വടകര ബ്ലോക്ക് കമ്മിറ്റിയും അനുശോചിച്ചു.

പി സത്യനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

ടി വി ബാലകൃഷ്ണന്‍, വി വി ബാബു , കെ രവീന്ദ്രന്‍, ബൈജു ബാലന്‍, കെ പി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

പരേതന്റെ നിര്യാണത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍, മുന്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മന്ത്രി സി കെ നാണു എന്നിവര്‍ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35655/farewell-to-the-leader-of-the-common-people-the-last-tribute-of-kottai-balan)