---
title: "  പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം ചെയ്തു"
english_title: "Book launch; 'Nabimol and other five northern songs' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356795/book-launch-nabimol-and-other-five-northern-songs-released"
published_at: "2026-05-02T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f59d0f03a91_DFRG.jpg"
keywords: []
---

#   പുസ്തക പ്രകാശനം;'നബിമോളും മറ്റു അഞ്ച് വടക്കൻപാട്ടുകളും' പ്രകാശനം ചെയ്തു

> **Lead Summary:** വടകര:**[** കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച നാദാപുരം വരിക്കോളിയിലെ എൻ.കെ രമേശിൻ്റെ 'നബി മോളും മറ്റു അഞ്ച് വടക്കൻ പാട്ടുകളും' എന്ന ഗ്രന്ഥം വടകര കേളു ഏട്ടൻ - പി. ശങ്കരൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഫോക്ലോറിസ്റ്റ് ഡോ. കെ.എം ഭരതൻ പ്രകാശനം ചെയ്‌തു . കേരള ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവ് നാണു പാട്ടുപുര പുസ്‌തകം സ്വീകരിച്ചു. എം.സി സജീവൻ ചടങ്ങിൽ അധ്യക്ഷനായി . മിത്തു തിമോത്തി പുസ്‌തകം പരിചയപ്പെടുത്തി. ആർ. ബാലറാം സ്വാഗതവും, പി.കെ ദിനിൽ കുമാർ നന്ദിയും പറഞ്ഞു.

## Article Content

വടകര:**[** കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച നാദാപുരം വരിക്കോളിയിലെ എൻ.കെ രമേശിൻ്റെ 'നബി മോളും മറ്റു അഞ്ച് വടക്കൻ പാട്ടുകളും' എന്ന ഗ്രന്ഥം വടകര കേളു ഏട്ടൻ - പി. ശങ്കരൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഫോക്ലോറിസ്റ്റ് ഡോ. കെ.എം ഭരതൻ പ്രകാശനം ചെയ്‌തു . കേരള ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവ് നാണു പാട്ടുപുര പുസ്‌തകം സ്വീകരിച്ചു. എം.സി സജീവൻ ചടങ്ങിൽ അധ്യക്ഷനായി . മിത്തു തിമോത്തി പുസ്‌തകം പരിചയപ്പെടുത്തി. ആർ. ബാലറാം സ്വാഗതവും, പി.കെ ദിനിൽ കുമാർ നന്ദിയും പറഞ്ഞു.

സി. എ ഷഹർബാനു, വി.കെ ചന്ദ്രൻ, എൻ.കെ രമേശ് എന്നിവർ സംസാരിച്ചു. വടക്കൻശീലുകളിൽ മാപ്പിളപ്പാട്ടിൻ്റെ സ്വാധീനം അടയാളപ്പെടുത്തുന്ന 'നബിമോൾ' എന്ന രചനയുൾപ്പെടെ ശ്രദ്ധേയമായ ആറ് അപൂർവ വടക്കൻ പാട്ടുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം . വടക്കൻ പാട്ടുശാഖകളിൽ ഇതുവരെ പുറത്തുവരാത്ത വേറിട്ട ഒരു വടക്കൻ പാട്ടാണ് 'നബിമോൾ .

വടക്കൻപാട്ട് പഠനമേഖലയിൽ ഒരു പുതിയ ചർച്ചയ്ക്ക് ഈ ഗ്രന്ഥം വഴിയൊരുക്കുന്നുവെന്ന് ഡോ. കെ.എം ഭരതൻ പറഞ്ഞു. കടത്തനാടിൻ്റെ സാംസ്‌കാരിക ധാരമനസ്സിലാക്കുവാനുള്ള സ്‌തുത്യർഹമായ പ്രവർത്തനമാണ് രമേശ് ഈ ഗ്രന്ഥത്തിലൂടെ നിർവ്വഹി ച്ചിരിക്കുന്നതെന്ന് അവതാരികയിൽ വിഖ്യാത ചരിത്രകാരൻ ഡോ. കെ.. കെ. എൻ കുറുപ്പ് അഭിപ്രായപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356795/book-launch-nabimol-and-other-five-northern-songs-released)