---
title: "അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ തടഞ്ഞു"
english_title: "Violation; Locals block move to build fence by filling soil in public place"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356805/violation-locals-block-move-to-build-fence-by-filling-soil-in-public-place"
published_at: "2026-05-02T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5a4b2309a3_xsdgsf.jpg"
keywords: []
---

# അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ തടഞ്ഞു

> **Lead Summary:** വടകര:**[ **പൊതുസ്ഥലം കൈയേറി സ്വന്തമാക്കാനുള്ള ശ്രമം മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഒന്നാം വാര്‍ഡില്‍ പൂവാടന്‍ഗേറ്റിനു സമീപമാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോട് ചേര്‍ന്ന് അമ്പത് മീറ്ററോളം ദൂരത്തില്‍ രണ്ട് മീറ്ററിലേറെ വീതിയില്‍ പൊതുസ്ഥലം കയ്യേറാനായിരുന്നു ശ്രമം.

## Article Content

വടകര:**[ **പൊതുസ്ഥലം കൈയേറി സ്വന്തമാക്കാനുള്ള ശ്രമം മുനിസിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഒന്നാം വാര്‍ഡില്‍ പൂവാടന്‍ഗേറ്റിനു സമീപമാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോട് ചേര്‍ന്ന് അമ്പത് മീറ്ററോളം ദൂരത്തില്‍ രണ്ട് മീറ്ററിലേറെ വീതിയില്‍ പൊതുസ്ഥലം കയ്യേറാനായിരുന്നു ശ്രമം.

ഇതിന്റെ ഭാഗമായി ഇവിടെ ജെസിബി ഉപയോഗിച്ച് മണ്ണിട്ടു. റെയില്‍വെയുടെ ഹൈഗേജ് പോസ്റ്റ് നാട്ടിയ സ്ഥലത്തടക്കം മണ്ണടിച്ച നിലയിലായിരുന്നു. ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ പി.പി.വ്യാസനും മുനിസിപ്പല്‍ എഞ്ചിനീയറിംഗ് വിഭാഗവും രംഗത്തെത്തുകയായിരുന്നു. സ്ഥലത്തെത്തിയ മുനിസിപ്പല്‍ എഞ്ചിനീയര്‍ ജിതിൻ വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി. റവന്യു വിഭാഗത്തെ കൊണ്ട് സ്ഥലം അളന്ന് തിട്ടപ്പെടുത്താമെന്ന് സ്ഥലം ഉടമക്കു വേണ്ടി അവിടെയുണ്ടായിരുന്ന ആള്‍ ഉറപ്പു നല്‍കിയതോടെ മുനിസിപ്പല്‍ അധികൃതര്‍ മടങ്ങി.

എന്നാല്‍ അടുത്ത ദിവസം സ്വന്തം ഇഷ്ടപ്രകാരം അര മീറ്റര്‍ വീതിയില്‍ മണ്ണ് മാറ്റിയ ശേഷം സ്ഥലം വേലി കെട്ടി സംരക്ഷിക്കാനായിരുന്നു നീക്കം. ഇതറിഞ്ഞ് മുനിസിപ്പല്‍ അധികൃതര്‍ വീണ്ടുമെത്തി. പൊതുസ്ഥലം സ്വന്തമാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് താക്കീത് ചെയ്തു. കമ്പി വേലിക്ക് വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി. റവന്യു വിഭാഗത്തെ കൊണ്ട് സ്ഥലം അളന്ന് തിട്ടപ്പെടുത്താമെന്ന് സ്ഥലം ഉടമക്കു വേണ്ടി അവിടെയുണ്ടായിരുന്ന ആള്‍ ഉറപ്പു നല്‍കിയതോടെ മുനിസിപ്പല്‍ അധികൃതര്‍ മടങ്ങി.

എന്നാല്‍ അടുത്ത ദിവസം സ്വന്തം ഇഷ്ടപ്രകാരം അര മീറ്റര്‍ വീതിയില്‍ മണ്ണ് മാറ്റിയ ശേഷം സ്ഥലം വേലി കെട്ടി സംരക്ഷിക്കാനായിരുന്നു നീക്കം. ഇതറിഞ്ഞ് മുനിസിപ്പല്‍ അധികൃതര്‍ വീണ്ടുമെത്തി. പൊതുസ്ഥലം സ്വന്തമാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് താക്കീത് ചെയ്തു. കമ്പി വേലിക്ക്വേണ്ടി നാട്ടിയ കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ നീക്കം ചെയ്യിക്കുകയുമുണ്ടായി. വില്ലേജ് അധികൃതര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷമേ തുടര്‍ നടപടി പാടുള്ളൂവെന്ന് മുനിസിപ്പല്‍ എഞ്ചിനീയര്‍ ജിതിന്‍ സ്ഥലത്തുണ്ടായിരുന്ന സ്ഥലം ഉടമകളുടെ വക്താക്കളെ അറിയിച്ചു. അതുവരെ ഒരു പ്രവൃത്തിയും പാടില്ലെന്നും വ്യക്തമാക്കി.

കൗണ്‍സിലര്‍ പി.പി.വ്യാസനു പുറമെ പൂവാടന്‍ഗേറ്റ് അടിപ്പാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പി.മഹമൂദ്, ആര്‍.കെ.പ്രദീപ്, വി.കെ.ശൈലേഷ്, കേയി കേയി കുഞ്ഞഹമ്മദ് തുടങ്ങിയവരും പ്രശ്‌നത്തില്‍ ഇടപെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356805/violation-locals-block-move-to-build-fence-by-filling-soil-in-public-place)