---
title: " അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "Teachers should be modernized with the times; Mullappally Ramachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356980/teachers-should-be-modernized-with-the-times-mullappally-ramachandran"
published_at: "2026-05-03T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6dba3e62d1_Mullappally_Ramachandran.jpg"
keywords: []
---

#  അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** **ആയഞ്ചേരി:[ ** അധ്യാപക സമൂഹം കാലത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും വലിയ ശതമാനം അധ്യാപകർ ഇന്നും പഴയ സാമ്പ്രദായിക രീതി തന്നെയാണ് അവലംബിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

## Article Content

**ആയഞ്ചേരി:[ ** അധ്യാപക സമൂഹം കാലത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും വലിയ ശതമാനം അധ്യാപകർ ഇന്നും പഴയ സാമ്പ്രദായിക രീതി തന്നെയാണ് അവലംബിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

കടമേരി എം.യു.പി. സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന സാമൂഹ്യശാസ്ത്ര അധ്യാപകൻ പി. പ്രേംദാസ് മാസ്റ്റർക്ക് നൽകിയ യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്നോളജിയുടെ കാര്യത്തിൽ വിദ്യാർത്ഥി സമൂഹം ഏറെ മുന്നിലാണ്. എന്നാൽ അവരോട് മത്സരിക്കാൻ പോലും പല അധ്യാപകർക്കും കഴിയുന്നില്ലെന്നതാണ് വാസ്തവം.

പരന്ന വായനയും അന്വേഷണത്വരയും വിരമിച്ചാലും അധ്യാപകർ കൈവെടിയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേംദാസ് മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. നസീർ അധ്യക്ഷനായി. പി. ടി. എ.യുടെ ഉപഹാരം പ്രസിഡൻ്റ് ഇ. പി. മൊയ്തു സമ്മാനിച്ചു.

ചടങ്ങിൽ മാനേജർ കാട്ടിൽ മൊയ്തു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, ടി. കെ. ഹാരിസ്, എ. കെ. സുബൈർ, കെ. രതീഷ്, കെ.. അഷ്‌റഫ്, പി. കെ. അഷ്‌റഫ്, കെ.കെ. സഫീറ, കെ കെ അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356980/teachers-should-be-modernized-with-the-times-mullappally-ramachandran)