---
title: "ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി"
english_title: "CITU held a May Day rally and public meeting in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/356995/citu-held-a-may-day-rally-and-public-meeting-in-vadakara"
published_at: "2026-05-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6ea8c49914_CITU_held_a_May_Day_rally_and_public_meeting_in_Vadakara.jpg"
keywords: []
---

# ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

> **Lead Summary:** **വടകര:[ ** : സിഐടിയു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ ഉജ്ജ്വല മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ലേബർ കോഡ് നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**വടകര:[ ** : സിഐടിയു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ ഉജ്ജ്വല മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ലേബർ കോഡ് നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി നഗരസഭ സാംസ്കാരിക ചത്വരത്തിൽ സമാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് തൊഴിലാളികൾ റാലിയിൽ അണിനിരന്നു.

പൊതുസമ്മേളനത്തിൽ വേണു കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ടി. സജിത്ത്, മീന, പി.സി. സുരേഷ്, എം. നാരായണൻ, സി.സി. രതീഷ്, എ. ബിന്ദു, സി.കെ. ഗീത എന്നിവർ സംസാരിച്ചു. വി.കെ. വിനു സ്വാഗതവും പി.എം. വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/356995/citu-held-a-may-day-rally-and-public-meeting-in-vadakara)