---
title: "സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്"
english_title: "Tribute to the literary patriarch; Dance and music festival in Vadakara on May 7"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357021/tribute-to-the-literary-patriarch-dance-and-music-festival-in-vadakara-on-may-7"
published_at: "2026-05-03T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f70ceab7d25_Dance_and_music_festival_in_Vadakara_on_May_7.jpg"
keywords: []
---

# സാഹിത്യകുലപതിക്ക് ആദരം; വടകരയിൽ മെയ് 7-ന് നൃത്ത-സംഗീത വിരുന്ന്

> **Lead Summary:** വടകര: വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി കലാ കേന്ദ്ര ചോമ്പാലയും യുവസാരഥി കണ്ണൂക്കരയും സംയുക്തമായി 'നിളാതീരം' എന്ന പേരിൽ നൃത്ത-സംഗീത പരിപാടി സംഘടിപ്പിക്കുന്നു. മെയ് ഏഴിന് വടകര മുനിസിപ്പൽ ടൗൺഹാളിൽ വെച്ചാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ സാഹിത്യകാരന്മാരും സിനിമാ താരങ്ങളും ചടങ്ങിൽ സംബന്ധിക്കും.

## Article Content

വടകര: വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി കലാ കേന്ദ്ര ചോമ്പാലയും യുവസാരഥി കണ്ണൂക്കരയും സംയുക്തമായി 'നിളാതീരം' എന്ന പേരിൽ നൃത്ത-സംഗീത പരിപാടി സംഘടിപ്പിക്കുന്നു. മെയ് ഏഴിന് വടകര മുനിസിപ്പൽ ടൗൺഹാളിൽ വെച്ചാണ് പരിപാടി നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ സാഹിത്യകാരന്മാരും സിനിമാ താരങ്ങളും ചടങ്ങിൽ സംബന്ധിക്കും.

രാവിലെ എട്ടു മണിക്ക് എം.ടി. സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനാലാപന മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് എം.ടി. സിനിമകളിലെ ഇരുപതിലധികം ഗാനങ്ങളെ കോർത്തിണക്കിയുള്ള നൃത്താവിഷ്കാരം അരങ്ങേറും.

വൈകുന്നേരം ആറു മണിക്ക് പ്രേംജിത്ത് ചോമ്പാല രചിച്ച 'ഒരു പരാജിതന്റെ കഥ' എന്ന പുസ്തകത്തിന്റെയും തിരക്കഥയുടെയും ടൈറ്റിൽ പ്രകാശനം നടക്കും. ദേശീയ അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ പ്രേംജിത്ത് ചോമ്പാല, സജിന സുമേഷ്, സജിന മിഥുൻ, അനുഷ ധനുഷ്, ഹർഷ രജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357021/tribute-to-the-literary-patriarch-dance-and-music-festival-in-vadakara-on-may-7)