---
title: "ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി"
english_title: "Overpass needed; Children and locals held a rally in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357367/overpass-needed-children-and-locals-held-a-rally-in-vadakara"
published_at: "2026-05-05T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f970729c8ca_sdgswg.jpg"
keywords: []
---

# ഓവർപാസ് വേണം;വടകരയിൽ കുട്ടികളും നാട്ടുകാരും കൂട്ടയോട്ടം നടത്തി

> **Lead Summary:** വടകര: പഴങ്കാവ് ചോളംവയൽ ഓവർപാസ് നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പഴങ്കാവ് മുതൽ വടകര ആർഡിഒ ഓഫീസ് പരിസരത്ത് വരെ കുട്ടയോട്ടം നടത്തി. പഴങ്കാവ് കൈരളി വായനശാല പരിസരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടം ചരിത്രകാരൻ പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: പഴങ്കാവ് ചോളംവയൽ ഓവർപാസ് നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പഴങ്കാവ് മുതൽ വടകര ആർഡിഒ ഓഫീസ് പരിസരത്ത് വരെ കുട്ടയോട്ടം നടത്തി. പഴങ്കാവ് കൈരളി വായനശാല പരിസരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടം ചരിത്രകാരൻ പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

അരവിന്ദ് കിങ്സ് അധ്യക്ഷനായി. പരവന്തല, അടക്കാതെരു, കോൺവെന്റ് റോഡ്, അഞ്ചുവിളക്ക് ജങ്ഷൻ വഴി ആർഡിഒ ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് ആർഡിഒ അജീഷിന് നിവേദനം നൽകി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് അജിത വിനോദ്, കൗൺസിലർമാരായ കെ സരോജി നി, കെ ശ്രീജ, ഇ കെ രമണി, ടി പി പ്രസീത, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ സി പവിത്രൻ, വി കെ പ്രേമൻ, പി അശോകൻ, വിജയ ബാബു, റഫി ഖ് തുടങ്ങിയവർ സംസാരിച്ചു. വോയ്‌സ് ഓഫ് ചോറോടിന്റെ വോളിബോൾ പരിശീലന ക്യാമ്പി ലെ 30-ഓളം കുട്ടികളും കുട്ടയോട്ടത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357367/overpass-needed-children-and-locals-held-a-rally-in-vadakara)