---
title: "കടക്ക്  പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ "
english_title: "Outside the court; 'Pinarayi Vijayan should resign as MLA', KK Rama MLA protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357661/outside-the-court-pinarayi-vijayan-should-resign-as-mla-kk-rama-mla-protested"
published_at: "2026-05-06T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faf2e670575_werwet.jpg"
keywords: []
---

# കടക്ക്  പുറത്ത് ; 'പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണം',ആഞ്ഞടിച്ച് കെ.കെ. രമ എം എൽ എ 

> **Lead Summary:** വടകര : **[**നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ആർ.എം.പി നേതാവ് കെ.കെ. രമ. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് രമ ആവശ്യപ്പെട്ടു.

## Article Content

വടകര : **[**നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ആർ.എം.പി നേതാവ് കെ.കെ. രമ. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് രമ ആവശ്യപ്പെട്ടു.

 ധർമടം ഉൾപ്പെടെയുള്ള സി.പി.എം കോട്ടകളിൽ പാർട്ടി പിന്നോട്ട് പോയത് ഭരണത്തോടും നേതൃത്വത്തോടുമുള്ള ജനങ്ങളുടെ കടുത്ത എതിർപ്പ് കാരണമാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും പോലും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തു. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനെതിരെ സി.പി.എം അണികൾ തന്നെയാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ. കോൺഗ്രസ് നിശ്ചയിക്കുന്ന മുഖ്യമന്ത്രിയെ പൂർണ്ണമായി പിന്തുണയ്ക്കുമെന്നും രമ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357661/outside-the-court-pinarayi-vijayan-should-resign-as-mla-kk-rama-mla-protested)