---
title: "നോമ്പുതുറ: വടകര ഫെസ്റ്റിൽ നോമ്പുതുറക്കാൻ സൗകര്യമൊരുക്കി സന്നദ്ധ വളണ്ടിയർമാർ "
english_title: "Volunteers provide facilities to break the fast at Vadakara Fest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35776/volunteers-provide-facilities-to-break-the-fast-at-vadakara-fest"
published_at: "2022-04-04T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624acf0c4ce7d_nomb.jpg"
keywords: []
---

# നോമ്പുതുറ: വടകര ഫെസ്റ്റിൽ നോമ്പുതുറക്കാൻ സൗകര്യമൊരുക്കി സന്നദ്ധ വളണ്ടിയർമാർ 

> **Lead Summary:** **വടകര : **റമദാൻ വ്യതം അനുഷ്ടിക്കുന്ന വിശ്വാസികൾക്ക് നോമ്പുതുറക്കാൻ സൗകര്യം.വിനോദ വിജ്ഞാന ഉത്സവമായ വടകര ഫെസ്റ്റിൽ എത്തുന്നവർക്കാണ് നോമ്പുതുറക്കാൻ സൗകര്യമൊരുക്കി സന്നദ്ധ വളണ്ടിയർമാരുടെ സേവനം.

## Article Content

**വടകര : **റമദാൻ വ്യതം അനുഷ്ടിക്കുന്ന വിശ്വാസികൾക്ക് നോമ്പുതുറക്കാൻ സൗകര്യം.വിനോദ വിജ്ഞാന ഉത്സവമായ വടകര ഫെസ്റ്റിൽ എത്തുന്നവർക്കാണ് നോമ്പുതുറക്കാൻ സൗകര്യമൊരുക്കി സന്നദ്ധ വളണ്ടിയർമാരുടെ സേവനം.

പരീക്ഷയൊക്കെ കഴിഞ്ഞില്ലേ? ഇനി നമ്മുടെ കുട്ടികൾ ഉല്ലസിക്കട്ടെ. വടകര ഫെസ്റ്റിൽ ആകാശ തൊട്ടിലും ലോകോത്തര മരണ കിണറും ഒട്ടേറെ വിസ്മയങ്ങളും. കോവിഡ് കാരണം നമ്മൾ മറന്ന ആഘോ ഷാരവങ്ങൾ തിരിച്ചു വരുന്നു. ജനങ്ങൾ കുടുംബ സമേദം ഇറങ്ങിയ തോടെ ആഘോഷ പൂരമായി വടകര നഗരം.

ജനതിരക്ക് കാരണം വടകര ഫെസ്റ്റ് 10 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. നവ കേരളം കാർഷിക വ്യാവസായിക പ്രദർശനം ആരംഭിച്ചതോടെയാണ് വടകരക്കാർക്ക് വിനോദത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും ആഘോഷങ്ങൾക്ക് തുടക്കമായത്.

മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു എം പവലിയൻ ഉദ്ഘാടനം ചെയ്‌തു . വാർഡ് കൗൺസിലർ റീജ പറമ്പത്ത് രണ്ടാം പവലിയൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 10 വരെ വടകര പുതിയ ബസ് സ്റ്റാഡ് പരിസരത്താണ് ഫെസ്റ്റ്.

കാർഷിക - വ്യാവസായിക പ്രദർശനത്തിൽ ,ഫ്ലവർ ഷോ, അമ്യൂസ്മെൻറ് പാർക്ക് ,സർക്കാർ - അർധ സർക്കാർ ' പവലിയനുകൾ ,കൊമേഴ്സ്യൽ എക്ലിബിഷനുകൾ, മോട്ടോർ എക്സിബിഷനുകൾ, ഫുഡ് കോർട്ട് ,കരകൗശല മേള എന്നിങ്ങനെ വിവിധങ്ങളായ വിരുന്നുകൾ ഒരുക്കിയിട്ടുണ്ട്.

ഓൾ കേരള ഇൻഡിപെൻഡൻ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിലാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. മേളയിൽ നിന്ന് ലഭിക്കുന്ന തുക സർക്കാറിൻ്റെ കോവഡ് 19 പുനരധിവാസ ഫണ്ടിലേക്ക് സമർപ്പിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35776/volunteers-provide-facilities-to-break-the-fast-at-vadakara-fest)