---
title: "കൂട്ടയോട്ടം; 'ദിശ' നാലാം വർഷ പരിശീലനം വടകരയിൽ ആവേശമായി"
english_title: "Group run; 'Disha' fourth year training creates excitement in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/357833/group-run-disha-fourth-year-training-creates-excitement-in-vadakara"
published_at: "2026-05-07T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc1870d9b3c_tyhgerdtgh.jpg"
keywords: []
---

# കൂട്ടയോട്ടം; 'ദിശ' നാലാം വർഷ പരിശീലനം വടകരയിൽ ആവേശമായി

> **Lead Summary:** വടകര:**[ ** നഗരസഭ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ദിശ കായിക പരിശീലന പരിപാടിയുടെ നാലാം വർഷ പരിശീലനത്തിന്റെ ഭാഗമായി വടകര അഞ്ചുവിളക്ക് പരിസരം മുതൽ നാരായണ നഗരം ഗ്രൗണ്ട് വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.

## Article Content

വടകര:**[ ** നഗരസഭ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ദിശ കായിക പരിശീലന പരിപാടിയുടെ നാലാം വർഷ പരിശീലനത്തിന്റെ ഭാഗമായി വടകര അഞ്ചുവിളക്ക് പരിസരം മുതൽ നാരായണ നഗരം ഗ്രൗണ്ട് വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.

ദിശ കായികതാരങ്ങൾ, പരിശീ ലകർ, കൗൺസിലർമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ കെ എം ഷൈനി അധ്യക്ഷയായി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ഗോപാലകൃഷ്ണൻ, പി കെ സതീശൻ, ഇ കെ രമണി, കൗൺസിലർമാരായ ഫൈസൽ, പി സോമശേഖരൻ, ബിജുൽ ആയാടത്തിൽ, ടി പി സഫീറ, കെ കെ നിഷ, നുസ്രത്ത് കക്കുഴിയിൽ, പരിശീലകൻ വി എം ഷിജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/357833/group-run-disha-fourth-year-training-creates-excitement-in-vadakara)