---
title: "ടിപി ചന്ദ്രശേഖരന്റെ  10ാമത് രക്തസാക്ഷിത്വ ദിനാചരണം  വിപുലമായി സംഘടിപ്പിക്കാന്‍ ഒരുങ്ങി ആര്‍എംപി(ഐ)"
english_title: "10th Martyrdom Day of TP Chandrasekharan RMP (I) ready to organize extensively"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35795/10th-martyrdom-day-of-tp-chandrasekharan-rmp-i-ready-to-organize-extensively"
published_at: "2022-04-04T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ae6ea21e4e_KUMARAN KUTI.jpg"
keywords: []
---

# ടിപി ചന്ദ്രശേഖരന്റെ  10ാമത് രക്തസാക്ഷിത്വ ദിനാചരണം  വിപുലമായി സംഘടിപ്പിക്കാന്‍ ഒരുങ്ങി ആര്‍എംപി(ഐ)

> **Lead Summary:** വടകര: ആര്‍എംപി(ഐ) സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരന്‍ പത്താം രക്തസാക്ഷി ദിനാചരണം സമുചിതമായി ആചരിക്കാന്‍ ആര്‍.എം.പി.ഐ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. രക്ത സാക്ഷിത്വത്തിന് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

## Article Content

വടകര: ആര്‍എംപി(ഐ) സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരന്‍ പത്താം രക്തസാക്ഷി ദിനാചരണം സമുചിതമായി ആചരിക്കാന്‍ ആര്‍.എം.പി.ഐ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. രക്ത സാക്ഷിത്വത്തിന് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

മെയ് 1ന് ദീപശിഖാ പ്രയാണം , മെയ് 2 മുതല്‍ 4 വരെ ചരിത്രപ്രദര്‍ശനം, മെയ് 4ന് വളണ്ടിയര്‍ പരേഡ്, രക്തസാക്ഷി സ്മൃതി സംഗമം, ഏപ്രില്‍ 30 ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ സമ്മേളനം എന്നിവ നടക്കും . പരിപാടിയുടെ വിജയത്തിനായി കെ.കെ ജയന്‍ ജനറല്‍ കണ്‍വീനറും ടി.കെ സിബി ചെയര്‍മാനുമായി 300 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ഓര്‍ക്കാട്ടേരി ടി.പി ചന്ദ്രശേഖരന്‍ ഭവനില്‍ നടന്ന സംഘാടക സമിതി രൂപീകരണ കണ്‍വന്‍ഷന്‍ ആര്‍.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ: പി കുമാരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എന്‍ വേണു, കെ.കെ രമ എം.എല്‍.എ, കെ.പി പ്രകാശന്‍, കെ ചന്ദ്രന്‍, ടി.കെ സിബി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35795/10th-martyrdom-day-of-tp-chandrasekharan-rmp-i-ready-to-organize-extensively)