---
title: "ശലഭോത്സവം ; കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍ ഏകദിന ശില്പശാലയും അനുമോദനവും നടത്തി"
english_title: " One day workshop  conducted at Kunnummakkara L. P School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35806/one-day-workshop-conducted-at-kunnummakkara-l-p-school"
published_at: "2022-04-04T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624af98461b29_salbholsavam.jpg"
keywords: []
---

# ശലഭോത്സവം ; കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍ ഏകദിന ശില്പശാലയും അനുമോദനവും നടത്തി

> **Lead Summary:** **വടകര : **കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍ ശലഭോത്സവം എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സ്‌കൂളിന് സമീപമുള്ള അംഗന്‍വാടികളിലെയും സ്‌കൂളിലെ നഴ്‌സറി കുട്ടികള്‍ക്കുമായാണ് ശില്പ ശാല സംഘടിപ്പിച്ചത്. കുട്ടികളില്‍ സ്വഭാവ രൂപീകരണം, പഠന താല്പര്യം, സഹകരണ മനോഭാവം, എന്നീ നൈപുണികള്‍ വികസിപ്പിച്ചെടുക്കാനായാണ് ശില്പശാല സംഘടിപ്പിച്ചത്.

## Article Content

**വടകര : **കുന്നുമ്മക്കര എല്‍. പി സ്‌കൂളില്‍ ശലഭോത്സവം എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സ്‌കൂളിന് സമീപമുള്ള അംഗന്‍വാടികളിലെയും സ്‌കൂളിലെ നഴ്‌സറി കുട്ടികള്‍ക്കുമായാണ് ശില്പ ശാല സംഘടിപ്പിച്ചത്. കുട്ടികളില്‍ സ്വഭാവ രൂപീകരണം, പഠന താല്പര്യം, സഹകരണ മനോഭാവം, എന്നീ നൈപുണികള്‍ വികസിപ്പിച്ചെടുക്കാനായാണ് ശില്പശാല സംഘടിപ്പിച്ചത്.

പരിപാടി ഏറാമല ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ടി. എന്‍ റഫീഖ് ഉത്ഘാടനം ചെയ്തു. പി. ടി എ വൈസ് പ്രസിഡന്റ് റിലേഷ് ഇ. ടി അധ്യക്ഷനായി. പ്രധാനധ്യാപകന്‍ ജയേഷ്, സ്‌കൂള്‍ മാനേജര്‍ ടി. കെ പ്രമോദ്, എം. പി. ടി.എ പ്രസിഡന്റ് രേഷ്മ കെ. പി,ഷാനി മാസ്റ്റര്‍,നിജ ഒ, മായ എന്‍. പി, എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത തിയേറ്റര്‍ ആര്ടിസ്റ്റ് സൗമ്യേന്ദ്രന്‍ കണ്ണംവെള്ളി ശില്പശാലക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ എല്‍. എസ്. എസ് വിജയികളെയും വിദ്യാരംഗം കലാസാഹിത്യ വേദി ചോമ്പാല ഉപജില്ല സംഘടിപ്പിച്ച മത്സരത്തില്‍ വിജയികളായവരെയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35806/one-day-workshop-conducted-at-kunnummakkara-l-p-school)