---
title: "വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി"
english_title: "Controversial land; High Court commission inspects site of stadium building construction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358083/controversial-land-high-court-commission-inspects-site-of-stadium-building-construction"
published_at: "2026-05-08T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd6a7b37cdc_ergyetrh.jpg"
keywords: []
---

# വിവാദ ഭൂമി; സ്റ്റേഡിയത്തിലെ കെട്ടിട നിർമാണം ഹൈക്കോടതി കമ്മീഷൻ സ്ഥല പരിശോധന നടത്തി

> **Lead Summary:** വടകര: **[** പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിനോട് ചേർന്നുള്ള നഗരസഭാ മിനി സ്റ്റേഡിയത്തിൽ സ്കൂളിന് കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ സ്ഥല പരിശോധന നടത്തി. ഹൈക്കോടതി നിയോഗിച്ച അഡ്വ. നീരജ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് പരിശോധന

## Article Content

വടകര: **[** പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിനോട് ചേർന്നുള്ള നഗരസഭാ മിനി സ്റ്റേഡിയത്തിൽ സ്കൂളിന് കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ സ്ഥല പരിശോധന നടത്തി. ഹൈക്കോടതി നിയോഗിച്ച അഡ്വ. നീരജ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് പരിശോധന

നടത്തിയത്. സ്‌റ്റേഡിയത്തിൽ കെട്ടിടം നിർമിക്കുന്നതിനെതിരെ രൂപീകരിച്ച സ്‌റ്റേഡിയം സംരക്ഷണ സമിതി ഭാരവാഹികൾ, സ്‌കൂൾ അധികൃതർ, പി.ടി.എ കമ്മറ്റി അംഗങ്ങൾ എന്നിവരിൽ നിന്നെല്ലാം

വിവരങ്ങൾ ശേഖരിച്ചു. വടകര ബേസിക് ട്രെയിനിങ്ങ് സ്കൂ‌ളിന്റെ പേരിലുള്ള രേഖയിൽപ്പെടുന്നതാണ് പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത ‌സ്റ്റേഡിയവും, നഞ്ചയായി കിടക്കുന്ന സ്ഥലവും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലവും. ഈ സ്ഥലങ്ങളെല്ലാം കമ്മിഷന്റെ നേതൃത്വത്തിലുള്ള സർവെ സംഘം അളന്ന് തിട്ടപ്പെടുത്തി.

ഏഴ് കാര്യങ്ങൾ നിരീക്ഷിക്കാനാണ് കോടതി കമ്മീഷനോട് ആവശ്യപ്പെട്ടത്. കമ്മിഷൻ അടുത്ത ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കും. രണ്ടു വർഷത്തോളമായി കെട്ടിട നിർമാണ പ്രവൃത്തി കോടതി തടഞ്ഞിരിക്കയാണ്. അന്തിമ വിധി വന്നാൽ മാത്രമെ പ്രവൃത്തി ആരംഭിക്കാവൂ എന്ന് കോടതി ഉത്തരവ്

നിലനിൽക്കുകയാണ്. ‌സ്റ്റേഡിയം സംരക്ഷണ സമിതിക്ക് വേണ്ടി സുകുമാരൻ പുറന്തോടത്ത്, എടയത്ത് ശ്രീധരൻ, അജിത്ത് കെ ടി കെ അനിൽ കാഞ്ഞിരമുള്ളതിൽ അഖിൽ എൻ. എം, അക്ഷയ് സദാനന്ദൻ, സുനന്ദ്, ബാബുരാജ് കെ.കെ എന്നിവരും സ്‌കൂൾ അധികൃതരും, പി ടി എ പ്രസിഡന്റ് അബ്ദുലത്തീഫ് ഉൾപ്പടെയുള്ളവരും കമ്മീഷൻ മുമ്പാകെ വിവരങ്ങൾ നൽകി. കെട്ടിട നിർമാണത്തിന് മറ്റുസ്ഥലമുണ്ടെന്നിരിക്കെ നഗരസഭാ സ്റ്റേഡിയത്തിൽ തന്നെ കെട്ടിട നിർമാണവുമായി മുന്നോട്ട്പോകുന്നതിനെതിരെയാണ് കായിക പ്രേമികളും നാട്ടുകാരും സമര രംഗത്തിറങ്ങിയത്.

വടകര നഗരത്തിലും ചുറ്റുമുള്ളതുമായ എല്ലാ കളിക്കളങ്ങളും ഇല്ലാതായിട്ട് വർഷങ്ങളായെങ്കിലും നിലവിൽ നഗരസഭാ പരിധിയിൽ നിലനിൽക്കുന്ന ഏക പൊതുകളിസ്ഥലമാണ് പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിനോട് ചേർന്നുള്ള നഗരസഭാ മിനി സ്‌റ്റേഡിയം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358083/controversial-land-high-court-commission-inspects-site-of-stadium-building-construction)