---
title: "പക്ഷികള്‍ക്കൊരു കുടിനീര്‍ പദ്ധതിയുമായി വടകര ജനമൈത്രി പോലീസ്"
english_title: "With a drinking water project for the birds Vadakara Janamaithri Police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35810/with-a-drinking-water-project-for-the-birds-vadakara-janamaithri-police"
published_at: "2022-04-04T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624afd309a529_rural sp.jpg"
keywords: []
---

# പക്ഷികള്‍ക്കൊരു കുടിനീര്‍ പദ്ധതിയുമായി വടകര ജനമൈത്രി പോലീസ്

> **Lead Summary:** **വടകര: ** കടുത്ത വേനലില്‍ പക്ഷികള്‍ക്ക് ദാഹജല സൗകര്യമൊരുക്കി വടകര ജനമൈത്രി പോലീസ്. ഒയിസ്‌ക വടകര ചാപ്റ്ററിന്റെ സഹായത്തോടെയാണ് കുടിനീര്‍ പദ്ധതി ആരംഭിച്ചത്.

## Article Content

**വടകര: ** കടുത്ത വേനലില്‍ പക്ഷികള്‍ക്ക് ദാഹജല സൗകര്യമൊരുക്കി വടകര ജനമൈത്രി പോലീസ്. ഒയിസ്‌ക വടകര ചാപ്റ്ററിന്റെ സഹായത്തോടെയാണ് കുടിനീര്‍ പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വടകര റൂറല്‍ എസ് പി ഓഫീസ് പരിസരത്ത് വെച്ച് കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ് പി പ്രദീപ് കുമാര്‍ എം നിര്‍വ്വഹിച്ചു.

ജനമൈത്രി പോലീസ് ജില്ല നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി അശ്വ കുമാര്‍, എസ് ഐ സത്യന്‍ ടി.വി., രാംദാസ് ആവിക്കല്‍, പി ബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35810/with-a-drinking-water-project-for-the-birds-vadakara-janamaithri-police)