---
title: "ഇടിത്തീയായി ഇന്ധനവില ; ജനതാദള്‍ എസ് പ്രവര്‍ത്തകര്‍  പെട്രോള്‍ പമ്പിന് മുന്നില്‍ വലയം തീര്‍ത്തു"
english_title: "Janata Dal S activists The siege was completed in front of the petrol pump"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35826/janata-dal-s-activists-the-siege-was-completed-in-front-of-the-petrol-pump"
published_at: "2022-04-04T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b197e7250d_JANTHA DAL S WORKERS.jpg"
keywords: []
---

# ഇടിത്തീയായി ഇന്ധനവില ; ജനതാദള്‍ എസ് പ്രവര്‍ത്തകര്‍  പെട്രോള്‍ പമ്പിന് മുന്നില്‍ വലയം തീര്‍ത്തു

> **Lead Summary:** **വടകര: **ഇന്ധന വില അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ വടകരയില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ വലയം തീര്‍ത്തു.

## Article Content

**വടകര: **ഇന്ധന വില അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ വടകരയില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ വലയം തീര്‍ത്തു.

അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുമ്പോഴാണ് രാജ്യത്ത് എണ്ണ വില കൂടുന്നത്. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 107 രൂപയും മണ്ണെണ്ണ ക്ക് ലിറ്ററിന് 22 രൂപയും കൂടി. ജീവന്‍ രക്ഷ മരുന്നുകളുടെ വില 20 ശതമാനം വര്‍ധിപ്പിച്ചു. 800 ല്‍ പരം മരുന്നുകളുടെ വില നിര്‍ണ്ണയാവകാശം മരുന്ന് കമ്പനികള്‍ക്ക് തീറെഴുതി കൊടുത്ത് കൊണ്ട് മോദി രാജ്യത്തെ വില്‍ക്കുകയാണെന്ന് പ്രതിഷേധവലയം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജനതാദള്‍ എസ് ദേശീയ നേതാവ് മുന്‍ മന്ത്രി സി കെ നാണു പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കെ പ്രകാശന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ വലയത്തില്‍ മമ്പള്ളി പ്രേമന്‍, ടി എന്‍ കെ ശശീന്ദ്രന്‍, പറമ്പത്ത് രവി, കോയിലോത്ത് ബാബു, കെ ടി കെ നാണു, ഒ കെ രാജന്‍,കെ കെ ബാബു, എസ് വി ഹരിദേവ്, ലിജിന്‍ രാജ്, ദിപിന്‍ ദാസ്,കെ ജയകൃഷ്ണന്‍,കെ ത്യാഗരാജന്‍,സി കെ ദിവാകരന്‍, കെ ടി കെ നാണു,പേരാമ്പ്രത്ത് സുനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35826/janata-dal-s-activists-the-siege-was-completed-in-front-of-the-petrol-pump)