---
title: "'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം"
english_title: "'Let the leaders rule the country'; UDF's huge performance in Vadakara under the leadership of V.D. Satheesan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358290/let-the-leaders-rule-the-country-udfs-huge-performance-in-vadakara-under-the-leadership-of-vd-satheesan"
published_at: "2026-05-09T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feb2a259537_serftsrg.jpg"
keywords: []
---

# 'നയിച്ചവർ നാട് ഭരിക്കട്ടെ'; വി.ഡി. സതീശനായി വടകരയിൽ യുഡിഎഫിന്റെ വൻ പ്രകടനം

> **Lead Summary:** വടകര : **[** വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ യുഡിഎഫ് നേതൃത്വ ത്തിൽ പ്രകടനം നടന്നു. 'കണ്ണേ കര ളേ വിഡിഎസ്സേ, നയിച്ചവർ നാട് ഭരിക്കട്ടെ, നൂലിൽ കെട്ടിയിറക്കിയവരാരും നേതാവാകാൻ നോക്കണ്ട, കെട്ടി ഇറക്കിയാൽ കെട്ട് കെട്ടിക്കും' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ മുഴങ്ങിയത്.

## Article Content

വടകര : **[** വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ യുഡിഎഫ് നേതൃത്വ ത്തിൽ പ്രകടനം നടന്നു. 'കണ്ണേ കര ളേ വിഡിഎസ്സേ, നയിച്ചവർ നാട് ഭരിക്കട്ടെ, നൂലിൽ കെട്ടിയിറക്കിയവരാരും നേതാവാകാൻ നോക്കണ്ട, കെട്ടി ഇറക്കിയാൽ കെട്ട് കെട്ടിക്കും' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ മുഴങ്ങിയത്.

അഞ്ചുവിളക്ക് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി എടോടി വഴി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിൽ നുറുകണക്കിന് യുഡിഎഫ് പ്രവർത്തകർ അണിനിരന്നു. വി ഡി സതീശനെ ചില സാങ്കേതിക ത്വത്തിന്റെ പേരുപറഞ്ഞ് മാറ്റി നിർത്തുന്നതിൽ പ്രതിഷേധമുണ്ടെന്ന് മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു.

മറിച്ചൊരു തീരുമാനമുണ്ടായാൽ കോൺഗ്രസ് എംഎൽഎമാരെ വഴിയിൽ തടയുമെന്ന നിലപാടിലാണ് കോൺഗ്രസ് പ്രവർത്തകർ.കോൺഗ്രസ് നേതാവ് പി എസ് രഞ്ജിത്ത് കുമാർ, എം പി അബ്ദുൽ കരീം, നല്ലാടത്ത് രാഘവൻ, പി കെ സി റഷീദ്, രഞ്ജിത്ത് കണ്ണോത്ത്, കമറു ദ്ധീൻ കുരിയാടി, രഞ്ജിത്ത് പുറ ങ്കര, പി സി നജീബ്, എം ടി സലാം, കെ ടി യൂനുസ്, വി കെ അനിൽകുമാർ, നാസർ മീ ത്തൽ, കെ പി നജീബ്, വി കെ അസീസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358290/let-the-leaders-rule-the-country-udfs-huge-performance-in-vadakara-under-the-leadership-of-vd-satheesan)