---
title: "സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള"
english_title: "The general public should come forward to encourage voluntary blood donation: Blood Donors Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358349/the-general-public-should-come-forward-to-encourage-voluntary-blood-donation-blood-donors-kerala"
published_at: "2026-05-09T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fedf2c615f2_FGTHRFYJ.jpg"
keywords: []
---

# സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം:ബ്ലഡ് ഡോണേർസ് കേരള

> **Lead Summary:** വടകര: **[** സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. 18 വയസ്സ് പൂർത്തിയായ ആരോഗ്യമുള്ള ഏത് വ്യക്തിക്കും രക്തം ദാനം ചെയ്യാം.2026 - 27 വർഷത്തെ ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി പുന:സംഘടിപ്പിച്ചു.

## Article Content

വടകര: **[** സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. 18 വയസ്സ് പൂർത്തിയായ ആരോഗ്യമുള്ള ഏത് വ്യക്തിക്കും രക്തം ദാനം ചെയ്യാം.2026 - 27 വർഷത്തെ ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റി പുന:സംഘടിപ്പിച്ചു.

അൻസാർ ചേരാപുരം രക്ഷാധികാരിയായും വത്സരാജ് മണലാട്ട് പ്രസിഡണ്ട്, എൻ.എസ് അമൽജിത്ത്, എഫ് എം സമീർ (വൈസ് പ്രസിഡണ്ട് മാർ)വി.എസ് ഹസ്സൻ (ജനറൽ സെക്രട്ടറി ) സി. നാസർ, പി.എം അജീഷ് (ജോയന്റ് സെക്രട്ടറിമാർ) ഡി.എഫ് മുദസിർ (ട്രഷറർ), എസ്.വി ഹരിദേവ് (എക്സിക്യൂട്ടീവ് ഹെഡ്) ഹസ്സൻ വി.എസ്, നിധിൻ.കെ (ക്യാമ്പ് കോഡിനേറ്റർമാർ ) സി. നാസർ, ഇ ആദർശ് (ഹെയർ ഡൊണേഷൻ കോർഡിനേറ്റർമാർ ) സമീർ എഫ്.എം, നിഷാദ് പി.കെ (ക്യാമ്പസ് വിങ്ങ് കോഡിനേറ്റർമാർ ) അശ്വിൻ.

സി.പി, രഗിൽ ടി.എൻ (സ്നേഹ സദ്യ , സ്നേഹ കിറ്റ് കോഡിനേറ്റർമാർ) നസ്രിയ എം.കെ (എയ്ഞ്ചൽ വിങ്ങ്), അഷൻ ആർ, സുജേഷ് പി.വി , വത്സരാജ് മണലാട്ട് (മീഡിയ വിങ്ങ് കോഡിനേറ്റർമാർ) എന്നിവരെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പർമാരായി നസ്രിയ എം.കെ, ആദർശ്.ഇ, രഗിൽ ടി.എൻ, നിധിൻ.കെ,അശ്വിൻ സി.പി, സുജേഷ് പി.വി , നിഷാദ് പി.കെ,അഷിൻ ആർ എന്നിവരെയും തിരഞ്ഞെടുത്തു. വടകര മേഖലയിലെ അംഗീകൃത രക്തബാങ്കുള്ള ആശുപത്രികളിൽ രക്തക്ഷാമം പരിഹരിക്കുന്നതിനായി സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358349/the-general-public-should-come-forward-to-encourage-voluntary-blood-donation-blood-donors-kerala)