---
title: "കന്നിനടയില്‍  സി വി അബ്ദുല്ല മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "CV Abdullah organized the Master Remembrance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35835/cv-abdullah-organized-the-master-remembrance"
published_at: "2022-04-04T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b24a2d17f0_PRAVEEN KUMAR .jpg"
keywords: []
---

# കന്നിനടയില്‍  സി വി അബ്ദുല്ല മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **തോടന്നൂര്‍ :** കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നികത്താനാവാത്ത നേതൃത്വമായിരുന്നു സി.വി അബ്ദുള്ള മാസ്റ്ററെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ . പാര്‍ട്ടി ഏറെ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ സി.വി യെ പോലെ ജനകീയനായ നേതാവ് കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് ഏറെ മുതല്‍ക്കൂട്ടാവുമായിരുന്നെന്ന് അദേഹം അഭിപ്രായപ്പെട്ടു.

## Article Content

**തോടന്നൂര്‍ :** കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നികത്താനാവാത്ത നേതൃത്വമായിരുന്നു സി.വി അബ്ദുള്ള മാസ്റ്ററെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ . പാര്‍ട്ടി ഏറെ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ സി.വി യെ പോലെ ജനകീയനായ നേതാവ് കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് ഏറെ മുതല്‍ക്കൂട്ടാവുമായിരുന്നെന്ന് അദേഹം അഭിപ്രായപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി അസംബ്ലി കമ്മിറ്റി കന്നിനടയില്‍ നടത്തിയ സി.വി അബ്ദുല്ല മാസ്റ്റര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ ഇസ്ഹാഖ് അദ്ധ്യക്ഷനായിരുന്നു.

പ്രമോദ് കക്കട്ടില്‍, കാവില്‍ രാധാകൃഷ്ണന്‍ , ബവിത്ത് മലോല്‍, പി.സി. ഷീബ, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, സി.പി വിശ്വനാഥന്‍, കെ.പി ജീവാനന്ദ്, ആര്‍.രാമകൃഷ്ണന്‍ , സി.ആര്‍ സജിത്ത്, അനൂപ് വില്യാപ്പള്ളി, രമേശ് നൊച്ചാട്, ജി.കെ വരുണ്‍കുമാര്‍ , കെ.ടി ദില്‍ജിത്ത്, ഗിമേഷ് മങ്കര, ധനേഷ് വള്ളില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35835/cv-abdullah-organized-the-master-remembrance)