---
title: "'മാതൃക'; ഏഴ് ബിരുദാനന്തര ബിരുദങ്ങൾ നിസാറിന് മെക് സെവന്റെ ആദരം"
english_title: "'Model'; Mec Seven honors Nisar with seven postgraduate degrees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358535/model-mec-seven-honors-nisar-with-seven-postgraduate-degrees"
published_at: "2026-05-10T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a002be21f3d2_RSYTGERH.jpg"
keywords: []
---

# 'മാതൃക'; ഏഴ് ബിരുദാനന്തര ബിരുദങ്ങൾ നിസാറിന് മെക് സെവന്റെ ആദരം

> **Lead Summary:** ആയഞ്ചേരി:**[ ** വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും നേട്ടം സമാനതകളില്ലാത്ത കൈവരിച്ച നിസാർ പി.യെ കാമിച്ചേരി മെക്ക് സവൻ ആരോഗ്യ കൂട്ടായ്മ ആദരിച്ചു. ഏഴോളം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും അക്യുപഞ്ചർ ചികിത്സയിൽ ഡിപ്ലോമയും കരസ്ഥമാക്കിയ നിസാർ, നിലവിൽ മെക്ക് സവൻ ആരോഗ്യ കൂട്ടായ്മയുടെ സെന്റർ കോർ ഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരികയാണ്.

## Article Content

ആയഞ്ചേരി:**[ ** വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും നേട്ടം സമാനതകളില്ലാത്ത കൈവരിച്ച നിസാർ പി.യെ കാമിച്ചേരി മെക്ക് സവൻ ആരോഗ്യ കൂട്ടായ്മ ആദരിച്ചു. ഏഴോളം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും അക്യുപഞ്ചർ ചികിത്സയിൽ ഡിപ്ലോമയും കരസ്ഥമാക്കിയ നിസാർ, നിലവിൽ മെക്ക് സവൻ ആരോഗ്യ കൂട്ടായ്മയുടെ സെന്റർ കോർ ഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരികയാണ്.

തുടർച്ചയായ പഠനത്തിലൂടെ നിസാർ നേടിയെടുത്ത ഈ വിസ്മയിപ്പിക്കുന്ന നേട്ടം സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 'ഹാരിസ് മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു. അദ്ദേഹം നിസാർ പി.ക്ക് ഉപഹാരം കൈമാറി.ഉപഹാര സമർപ്പണവും നടന്നു. സാമൂഹിക, ആരോഗ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.ചടങ്ങിൽ വി.കെ. ഹമീദ് മാസ്റ്റർ അധ്യക്ഷനും പങ്കജാക്ഷൻ മണലേരി നിർവ്വഹിച്ചു.

സ്വാഗതവും വാർഡ് മെമ്പർ ദിനേശ് സി കെ. അബ്ബാസ് ഓതയോത്ത്, വടകര ഏരിയ കോർഡിനേറ്റർ നജീബ് കെ.പി, ഷുഹൈബ് വടകര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അലി റഹ്മാനി ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358535/model-mec-seven-honors-nisar-with-seven-postgraduate-degrees)