---
title: "മൂക്കാളിയിൽ ലോറികൾ കൂട്ടിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി വടകര ഫയർഫോഴ്സ്"
english_title: "Lorries collided in Mookali; Vadakara Fire Force bravely rescued the driver who was trapped in the cabin"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358593/lorries-collided-in-mookali-vadakara-fire-force-bravely-rescued-the-driver-who-was-trapped-in-the-cabin"
published_at: "2026-05-10T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a006d6a906e1_erter5t.jpg"
keywords: []
---

# മൂക്കാളിയിൽ ലോറികൾ കൂട്ടിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി വടകര ഫയർഫോഴ്സ്

> **Lead Summary:** വടകര: **[** മൂക്കാളിയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ടോൾ പ്ലാസയ്ക്ക് സമീപമാണ് ലോറികൾ കൂട്ടിയിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയിൽ ഡ്രൈവർ രാമകൃഷ്ണ ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങി പോവുകയായിരുന്നു.

## Article Content

വടകര: **[** മൂക്കാളിയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങിയ ലോറി ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ടോൾ പ്ലാസയ്ക്ക് സമീപമാണ് ലോറികൾ കൂട്ടിയിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയിൽ ഡ്രൈവർ രാമകൃഷ്ണ ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങി പോവുകയായിരുന്നു.

ബ്രേക്ക് പ്രവർത്തിപ്പിക്കാൻ സാധ്യമല്ലാത്ത അവസ്ഥയിൽ നീങ്ങിയ വാഹനം 250 മീറ്റർ അകലെ മറ്റ് അപകടങ്ങൾ ഒന്നും സംഭവിക്കാതെ ലാസ്റ്റ് മൂക്കാളി ബസ് സ്റ്റോപ്പിൽ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ചോമ്പാല പോലീസ് അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ആർ. ദീപകിന്റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് സംഘം ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫയർ  റെസ്ക്യൂ ഓഫീസർമാരായ കെ.വി. അനിത്ത് കുമാർ, കെ. സന്തോഷ്, സി.കെ. അർജ്ജുൻ, പി.എം. സഹീർ, എം.ടി. റാഷിദ്, ജെ. ജയകൃഷ്ണൻ, സി.കെ. മുനീർ അബ്ദുള്ള, ജിഷ്ണു ശ്രീറാം, സി.എം. സതീഷ്, ടി.എം.അർജ്ജുൻ, ഹോം ഗാർഡുമാരായ സി, ഹരി ഹരൻ, എ.ടി. ബിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358593/lorries-collided-in-mookali-vadakara-fire-force-bravely-rescued-the-driver-who-was-trapped-in-the-cabin)