---
title: "അധികാരികള്‍ കണ്ണ് തുറുക്കണം ഭീതി പരത്തി തെരുവ് നായ്ക്കൂട്ടങ്ങള്‍"
english_title: " Herds of frightened street dogs in vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3586/herds-of-frightened-street-dogs-in-vatakara"
published_at: "2021-10-05T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bfc2e1431e_dog 01.jpg"
keywords: []
---

# അധികാരികള്‍ കണ്ണ് തുറുക്കണം ഭീതി പരത്തി തെരുവ് നായ്ക്കൂട്ടങ്ങള്‍

> **Lead Summary:** **വടകര:** അധികാരികള്‍ കണ്ണ് തുറുക്കണം. കോവിഡിനേക്കാള്‍ ഭീതി പരത്തുക്കയാണ് തെരുവ് നായ്ക്കൂട്ടങ്ങള്‍. പട്ടാപ്പകല്‍ പോലും തെരുവ് നായക്കളുടെ അക്രമണം. നഗര- ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ ഭീതി.

## Article Content

**വടകര:** അധികാരികള്‍ കണ്ണ് തുറുക്കണം. കോവിഡിനേക്കാള്‍ ഭീതി പരത്തുക്കയാണ് തെരുവ് നായ്ക്കൂട്ടങ്ങള്‍. പട്ടാപ്പകല്‍ പോലും തെരുവ് നായക്കളുടെ അക്രമണം. നഗര- ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ ഭീതി.

കുട്ടികളെ പുറത്ത് ഇറക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. നൂറുകണക്കിന് ആളുകളാണ് താലൂക്കിലെ വിവിധ ഭാഗങ്ങളിലായി തെരുവ് നായക്കളുടെ കടിയേല്‍ക്കുന്നത്. നായക്കളെ വന്ധ്യംകരണം ചെയ്യാനോ നായക്കളെ പിടികൂടി കൂട്ടിലടാക്കാനോ മിക്ക പഞ്ചായത്തുകളിലും യാതൊരുവിധ സംവിധാനവുമില്ല.

കഴിഞ്ഞ ദിവസം എടച്ചേരിയില്‍ തെരുവ് നായക്കളെ ഭയന്നോടിയ യുവാവ് അപകടത്തില്‍ പെട്ട് മരണപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങളെയും നായക്കള്‍ അക്രമിക്കുന്നുണ്ട്. ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുയുള്ള മാലിന്യങ്ങള്‍ വല്ലിച്ചെറിയുകയും ഇത് കഴിക്കാനായി നായക്കള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ അവ അക്രമാസത്കമാകുന്നത് പതിവാണ്.

മൃഗസംരക്ഷണ നിയമങ്ങള്‍ ശക്തമായ നാട്ടില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് നിലപാടിലാണ് പ്രദേശിക ഭരണകൂടങ്ങള്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3586/herds-of-frightened-street-dogs-in-vatakara)