---
title: "വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി"
english_title: "Bedsheets handed over to the dialysis center at Vadakara District Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358678/bedsheets-handed-over-to-the-dialysis-center-at-vadakara-district-hospital"
published_at: "2026-05-11T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a016b03e9d54_vata1.jpg"
keywords: []
---

# വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

> **Lead Summary:** **വടകര: [ **മാക്കൂൽ പീടിക ആസ്വാദകക്കൂട്ടം സംഘടനയുടെ നേതൃത്വത്തിൽ വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ വിതരണം ചെയ്തു.

## Article Content

**വടകര: [ **മാക്കൂൽ പീടിക ആസ്വാദകക്കൂട്ടം സംഘടനയുടെ നേതൃത്വത്തിൽ വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ വിതരണം ചെയ്തു.

പരേതനായ ദേവർകണ്ടി അസീസിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബമാണ് ബെഡ്ഷീറ്റുകൾ സംഭാവനയായി നൽകിയത്. വാർഡ് കൗൺസിലർ നുസ്രത്ത് കക്കുഴിയിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, ഡയാലിസിസ് സെന്റർ സീനിയർ നഴ്സിംഗ് ഓഫീസർ ഷീന ബെഡ്ഷീറ്റുകൾ ഏറ്റുവാങ്ങി.

പരിപാടിയിൽ സറുൺ, ഷബിൻ, അജിമോൻ, കോർഡിനേറ്റർ വി.പി. ഉസ്മാൻ, ഡി.കെ. അജ്‌നാസ് എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആസ്വാദകക്കൂട്ടം നടത്തുന്ന ഈ പ്രവർത്തനം രോഗികൾക്ക് വലിയ ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358678/bedsheets-handed-over-to-the-dialysis-center-at-vadakara-district-hospital)