---
title: "ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു "
english_title: "Drama camp organized for children in Kadameri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358693/drama-camp-organized-for-children-in-kadameri"
published_at: "2026-05-11T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a017369e5a36_vata4.jpg"
keywords: []
---

# ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു 

> **Lead Summary:** **വടകര: [ **കടമേരി സിൻഡ്രല ചിൽഡ്രൻസ് ഇംഗ്ലീഷ് തിയറ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'ആട്ടവും പാട്ടും' നാടക ക്യാമ്പ് ഈ മാസം 12, 13 തീയതികളിൽ തോട്ടോളിയിൽ വെച്ച് നടക്കും.

## Article Content

**വടകര: [ **കടമേരി സിൻഡ്രല ചിൽഡ്രൻസ് ഇംഗ്ലീഷ് തിയറ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'ആട്ടവും പാട്ടും' നാടക ക്യാമ്പ് ഈ മാസം 12, 13 തീയതികളിൽ തോട്ടോളിയിൽ വെച്ച് നടക്കും.

ഒൻപത് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്ന ക്യാമ്പിനെക്കുറിച്ച് കൺവീനർ കെ. രാഘവൻ, വൈസ് ചെയർമാൻ ടി. ശിവപ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

കുട്ടികളുടെ ബുദ്ധിപരവും മാനസികവുമായ വികാസത്തോടൊപ്പം ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ മികവ് പുലർത്താൻ സഹായിക്കുന്ന വിവിധ തിയറ്റർ ആക്ടിവിറ്റികളാണ് ക്യാമ്പിന്റെ പ്രധാന ആകർഷണം.

കഴിഞ്ഞ വേനലവധിക്ക് 'ബാലകാർഷികം' എന്ന പേരിൽ കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുന്ന മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഫോറം, ഇത്തവണ കലയിലൂടെയുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്.

12-ന് രാവിലെ 10 മണിക്ക് പ്രമുഖ നാടക പ്രവർത്തകൻ മോഹനൻ നൊച്ചാട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഭരതൻ കുട്ടോത്ത്, ഇസ്മായിൽ കടനാട്, സുരേഷ് കൊളത്തൂർ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358693/drama-camp-organized-for-children-in-kadameri)