---
title: "ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ എ"
english_title: "A meeting of those involved in the construction of national highways should be called  MLA K K Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358831/a-meeting-of-those-involved-in-the-construction-of-national-highways-should-be-called-mla-k-k-rama"
published_at: "2026-05-12T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a028863a8716_i.jpg"
keywords: []
---

# ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ എ

> **Lead Summary:** **വടകര: **ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വടകര മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് കെ കെ രമ എം എൽ എ ജില്ല ഭരണകുടത്തിനോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, ദേശീയ പാത അതോററ്ററി ഉദ്യോഗസ്ഥർ , കരാർ കമ്പിനി പ്രതിനിധികൾ, എന്നിവരുടെ യോഗം വിളിക്കാനാണ് ജില്ല കലക്ട്രറോട് ആവശ്യപ്പെട്ടത്.

## Article Content

**വടകര: **ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വടകര മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് കെ കെ രമ എം എൽ എ ജില്ല ഭരണകുടത്തിനോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, ദേശീയ പാത അതോററ്ററി ഉദ്യോഗസ്ഥർ , കരാർ കമ്പിനി പ്രതിനിധികൾ, എന്നിവരുടെ യോഗം വിളിക്കാനാണ് ജില്ല കലക്ട്രറോട് ആവശ്യപ്പെട്ടത്.

മഴക്കാലം വരുന്ന സാഹചര്യത്തിൽ സർവീസ് റോസുകളിൽ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ , പാതി വഴിയിലായ നിർമാണപ്രവർത്തി പുർത്തിയാക്കൽ, ചില യിടങ്ങളിലെ സർവീസ് റോഡ് തകർച്ച മാറ്റൽ, തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് യോഗമെന്ന് രമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358831/a-meeting-of-those-involved-in-the-construction-of-national-highways-should-be-called-mla-k-k-rama)