---
title: "പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു"
english_title: "Protesters burn labor codes in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358885/protesters-burn-labor-codes-in-vadakara"
published_at: "2026-05-12T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02c9ec8752b_Protesters_burn_labor_codes_in_Vadakara.jpg"
keywords: []
---

# പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

> **Lead Summary:** **വടകര[ ** കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം. സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ലേബർ കോഡുകളുടെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

## Article Content

**വടകര[ ** കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം. സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ലേബർ കോഡുകളുടെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടിയിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. വേണു കക്കട്ടിൽ, വി.കെ. വിനു, എ. കുഞ്ഞിരാമൻ, പി.കെ. അശോകൻ, സി. വത്സകുമാർ, എം.പി. സുരേഷ് ബാബു, ഒ.വി. ചന്ദ്രൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി പ്രതിഷേധം മാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358885/protesters-burn-labor-codes-in-vadakara)