---
title: "ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം"
english_title: "Exciting start to the Onchiyam area-level literary festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358913/exciting-start-to-the-onchiyam-area-level-literary-festival"
published_at: "2026-05-12T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02dfbe1e16e_Exciting_start_to_the_Onchiyam_area-level_literary_festival.jpg"
keywords: []
---

# ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

> **Lead Summary:** ചോമ്പാല : പതിനാറാമത് കേളുഏട്ടൻ സ്മാരക ഒഞ്ചിയം ഏരിയാതല അക്ഷരോത്സവം ചോമ്പാല ഈസ്റ്റ് യുപി സ്കൂളിൽ നടന്നു. ബാലസംഘം കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എം. ഫിദൽ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് സാൻവിയ സജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ടി.എൻ. പങ്കജാക്ഷി സ്വാഗതം ആശംസിച്ചു.

## Article Content

ചോമ്പാല : പതിനാറാമത് കേളുഏട്ടൻ സ്മാരക ഒഞ്ചിയം ഏരിയാതല അക്ഷരോത്സവം ചോമ്പാല ഈസ്റ്റ് യുപി സ്കൂളിൽ നടന്നു. ബാലസംഘം കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എം. ഫിദൽ ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് സാൻവിയ സജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ടി.എൻ. പങ്കജാക്ഷി സ്വാഗതം ആശംസിച്ചു.

ബാലസംഘം ഏരിയ സെക്രട്ടറി കെ.കെ. പ്രിൻസ്, ജോയിന്റ് സെക്രട്ടറി അലൻനന്ദ് എന്നിവർ സംസാരിച്ചു. സമാപന പരിപാടി ബാലസംഘം ഏരിയ കൺവീനർ വി.എം. പ്രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുജിത്ത് പുതിയോട്ടിൽ, ബാലസംഘം ഏരിയ കോ-ഓർഡിനേറ്റർ പി.വി. ധനേഷ്, ടി.കെ. അബിൻ, സെർന, എസ്എഫ്ഐ ഏരിയ സെക്രട്ടറി മാനസ് ദേവ്, പ്രസിഡന്റ് ടി.ടി. അലൻ, അനുനന്ദ, സിബിൽ ബാബു, പി. വത്സൻ, പവിത്രൻ, പ്രിജിത്ത്കുമാർ, ഷീജ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358913/exciting-start-to-the-onchiyam-area-level-literary-festival)