---
title: "കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു"
english_title: "KSSPU State Conference: Cultural evening organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358915/ksspu-state-conference-cultural-evening-organized-in-vadakara"
published_at: "2026-05-12T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02e32227009_KSSPU_State_Conference_Cultural_evening_organized_in_Vadakara.jpg"
keywords: []
---

# കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** വടകര:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) 34-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വടകര മുനിസിപ്പൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. എം.ജി. ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

വടകര:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) 34-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വടകര മുനിസിപ്പൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. എം.ജി. ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

ടി. രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. ബാബു, കെ.വി. ശശിധരൻ, എ.കെ. ബാലൻ, പി. സുധ എന്നിവർ സംസാരിച്ചു. എം.കെ. അരവിന്ദാക്ഷൻ സ്വാഗതവും കെ.കെ. നാരായണൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358915/ksspu-state-conference-cultural-evening-organized-in-vadakara)