---
title: "വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man was found hanging inside a workshop in Vellikalanga"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/358949/a-young-man-was-found-hanging-inside-a-workshop-in-vellikalanga"
published_at: "2026-05-12T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02fc9151d98_A_young_man_was_found_hanging_inside_a_workshop_in_Vellikalanga.jpg"
keywords: []
---

# വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വടകര:[** ഓർക്കാട്ടേരി സ്വദേശിയെ വെള്ളികളങ്ങരയിലെ സ്വന്തം വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി പുത്തൻപുരയിൽ മോഹൻദാസിന്റെ മകൻ സുഭാഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ് സംഭവം.

## Article Content

**വടകര:[** ഓർക്കാട്ടേരി സ്വദേശിയെ വെള്ളികളങ്ങരയിലെ സ്വന്തം വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി പുത്തൻപുരയിൽ മോഹൻദാസിന്റെ മകൻ സുഭാഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ് സംഭവം.

വെള്ളികളങ്ങരയിലെ 'ലക്ഷ്മി ടൂവീലർ വർക്ക് ഷോപ്പി'ലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/358949/a-young-man-was-found-hanging-inside-a-workshop-in-vellikalanga)