---
title: "നാശനഷ്ട്ടം ; ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണു"
english_title: "Damage: Tree falls on house in strong winds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359059/damage-tree-falls-on-house-in-strong-winds"
published_at: "2026-05-13T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0403e2e9cda_dfsd.jpg"
keywords: []
---

# നാശനഷ്ട്ടം ; ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണു

> **Lead Summary:** ചോറോട് : **[** ആഞ്ഞുവീശിയ കാറ്റിൽ ചോറോട് പഞ്ചായത്ത് 12, 13 വാർഡുകളിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പന്ത്രണ്ടാം വാർഡിൽ പാഞ്ചേരിക്കാട്ടിൽ അലിയാറുടെ വീടിന് മുകളിൽ അയൽവാസിയുടെ പറമ്പിലെ തെങ്ങുവീണ് തകർന്നു. അടുക്കള ഭാഗത്തെ ഷീറ്റിന് മുകളിലാണ് വീണത്.

## Article Content

ചോറോട് : **[** ആഞ്ഞുവീശിയ കാറ്റിൽ ചോറോട് പഞ്ചായത്ത് 12, 13 വാർഡുകളിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പന്ത്രണ്ടാം വാർഡിൽ പാഞ്ചേരിക്കാട്ടിൽ അലിയാറുടെ വീടിന് മുകളിൽ അയൽവാസിയുടെ പറമ്പിലെ തെങ്ങുവീണ് തകർന്നു. അടുക്കള ഭാഗത്തെ ഷീറ്റിന് മുകളിലാണ് വീണത്.

ഷിറ്റ് പാടേ തകർന്നു. പതിമൂന്നാം വാർഡിൽ കാട്ടിൽ സജീവന്റെ വീടിന് മുകളിലാണ് മരം വീണത്. കുടിവെള്ള ടാങ്ക് പൂ ർണമായും തകർന്നു. ഓടിട്ട വീടിന്റെ മേൽക്കൂരയിലാണ് മരം വീണത്. ഓടുകളും പട്ടികയും തകർന്നു. തലനാരിഴക്കാണ് ആളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സജീ വനും ഭാര്യയും മക്കളും

വീടിനകത്തുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ്, വിക സന സമിതി ചെയർപേഴ്‌സൺ സജിതകുമാരി, പഞ്ചായത്തംഗം അഷ്കർ, രേഷ്മ പയോളത്തിൽ, അസി. സെക്രട്ടറി ഗീത പ്രസാദ് വിലങ്ങിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359059/damage-tree-falls-on-house-in-strong-winds)