---
title: "ആദരം; രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് വടകരയിൽ പ്രണാമം"
english_title: "Respect; Vadakara pays tribute to the brave soldiers who laid down their lives during the rescue operation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359071/respect-vadakara-pays-tribute-to-the-brave-soldiers-who-laid-down-their-lives-during-the-rescue-operation"
published_at: "2026-05-13T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a040af3bf350_srtgert.jpg"
keywords: []
---

# ആദരം; രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ധീര ജവാന്മാർക്ക് വടകരയിൽ പ്രണാമം

> **Lead Summary:** വടകര:**[ ** രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഫയർ ഫോഴസേനാംഗങ്ങളായ എം ജാഫർ, കെ കെ രാജൻ, ബി അജിത് കുമാർ എന്നിവരുടെ 24-ാം ഓർമദിനം വിവിധ പരിപാടികളോടെ വടകര ഫയർ സ്റ്റേഷനിൽ നടന്നു. കേരള ഫയർ സർവീസ് അസോസിയേഷൻ വടകര യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണവും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനംചെയ്തു.

## Article Content

വടകര:**[ ** രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഫയർ ഫോഴസേനാംഗങ്ങളായ എം ജാഫർ, കെ കെ രാജൻ, ബി അജിത് കുമാർ എന്നിവരുടെ 24-ാം ഓർമദിനം വിവിധ പരിപാടികളോടെ വടകര ഫയർ സ്റ്റേഷനിൽ നടന്നു. കേരള ഫയർ സർവീസ് അസോസിയേഷൻ വടകര യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണവും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനംചെയ്തു.

പി ടി കെ സി ബിഷാൽ അധ്യക്ഷനായി. വെള്ളി കുളങ്ങരയിൽ 2002 മെയ് 11നുണ്ടായ കിണർ ദുരന്തത്തിലാണ് ഇവർക്ക് ജീവൻ നഷ്‌ടമായത്. കൗൺസിലർ കെ സരോജിനി, ടി ഷിജേഷ്, ഷജിൽ കുമാർ, നിഖിൽ മല്ലിശ്ശേരി, എസ് ബി സജിത്ത്, കെ പ്രദീപ് എന്നിവർ സംസാരി ച്ചു.

അനുസ്മരണത്തോടനുബന്ധിച്ച് വടകര മേപ്പയിൽ ഐപി എം അക്കാദമിയിൽ എവർറോളിങ് ട്രോഫിക്കായി വോളിബോൾ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വയനാട് ടീം വെള്ളിമാടുകുന്ന് ബി ടീമിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. വിജയി കളായ ടീമിന് കെഎഫ്എസ്എ സംസ്ഥാന പ്രസിഡന്റ് ഷജിൽ കുമാർ ട്രോഫി സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359071/respect-vadakara-pays-tribute-to-the-brave-soldiers-who-laid-down-their-lives-during-the-rescue-operation)