---
title: "നടപടിവേണം;ബസ്സുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റും മുൻപ് സർവീസ് റോഡുകൾ നവീകരിക്കണം"
english_title: "Action is needed; service roads should be renovated before buses are shifted to the old stand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359079/action-is-needed-service-roads-should-be-renovated-before-buses-are-shifted-to-the-old-stand"
published_at: "2026-05-13T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0410541e527_wetw4t.jpg"
keywords: []
---

# നടപടിവേണം;ബസ്സുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റും മുൻപ് സർവീസ് റോഡുകൾ നവീകരിക്കണം

> **Lead Summary:** വടകര: **[** വടകര ലിങ്ക് റോഡിലെ സ്റ്റാൻഡിൽനിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ മാറ്റുന്നതിനുമുമ്പായി ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയംമുതൽ അടക്കാതെരു വരെയുള്ള ദേശീയപാത സർവീസ് റോഡ് നവീകരിച്ച് ഗതാഗതം സുഗ മമാക്കണമെന്ന് വടകര താലൂക്ക് സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി ആവശ്യപ്പെട്ടു.

## Article Content

വടകര: **[** വടകര ലിങ്ക് റോഡിലെ സ്റ്റാൻഡിൽനിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ മാറ്റുന്നതിനുമുമ്പായി ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയംമുതൽ അടക്കാതെരു വരെയുള്ള ദേശീയപാത സർവീസ് റോഡ് നവീകരിച്ച് ഗതാഗതം സുഗ മമാക്കണമെന്ന് വടകര താലൂക്ക് സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി ആവശ്യപ്പെട്ടു.

ലിങ്ക് റോഡിൽനിന്ന് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കൊളാവിപ്പാലം ബസ്സുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ പി കെ ശശി വിളിച്ചുചേർത്ത ബസ് തൊഴിലാളി യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്.

ടൗൺഹാൾമുതൽ മാർക്കറ്റ് റോഡുവരെയും അഞ്ചുവിളക്ക് ജങ്ഷനിലെയും അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ ആവശ്യമായ നടപടി പുതിയ സ്വീകരിക്കണമെന്നും ബസ് സ്റ്റാൻഡിലൂടെയുള്ള സർവി സ് റോഡ് ദേശീയപാതയോരത്തേ ക്ക് മാറ്റണമെന്നും ആവശ്യപ്പെ 5 പൊട്ടിപ്പൊളിഞ്ഞ സർവീസ് റോഡും ഗതാഗതക്കുരുക്കും മുലം ബസ്സുകൾക്ക് യഥാസമയം സർവീസ് നടത്താൻ പറ്റാത്ത സ്ഥിതിയാണ്.

ബസ്സുകൾ പഴയ സ്റ്റാൻഡിലേക്ക് തിരികെ മാറ്റുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ

കെ എം ഷൈനി, സ്ഥിരംസ മിതി അധ്യക്ഷൻ വി കെ വിനു, സംയുക്ത ബസ് തൊഴിലാളി യൂണിയൻ നേതാക്കളായ എം ബാലകൃഷ്ണൻ, ഇ പ്രദീപ് കുമാർ, അഡ്വ. ഇ നാരായണൻ നായർ, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനൻ, മജീദ് അറക്കിലാട്, കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359079/action-is-needed-service-roads-should-be-renovated-before-buses-are-shifted-to-the-old-stand)