---
title: "മഴക്കാലം പടിവാതിൽക്കൽ; ദേശിയ പാത മിത്തലെ മുക്കാളിയിൽ അപകടഭീഷണി ഉയർത്തി പാതിവഴിയിലായ നിർമ്മാണം"
english_title: "Monsoon season is at the doorstep; Construction of the national highway Mittale Mukkali is halfway through, posing a danger."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359105/monsoon-season-is-at-the-doorstep-construction-of-the-national-highway-mittale-mukkali-is-halfway-through-posing-a-danger"
published_at: "2026-05-13T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a041fc163086_dfrgedrfg.jpg"
keywords: []
---

# മഴക്കാലം പടിവാതിൽക്കൽ; ദേശിയ പാത മിത്തലെ മുക്കാളിയിൽ അപകടഭീഷണി ഉയർത്തി പാതിവഴിയിലായ നിർമ്മാണം

> **Lead Summary:** വടകര: **[** ദേശിയ പാതയിൽ മിത്തലെ മുക്കാളിയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ കിഴക്കുഭാഗത്ത് നിർമാണ പ്രവർത്തി മഴക്കാലം എത്തി നിൽക്കെ തുടങ്ങിയതിൽ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ രണ്ട് വർഷം മുമ്പ് കുത്തനെ കിടക്കുന്ന ഈ ഭാഗത്ത് മഴക്കാലത്ത് മണ്ണിടിഞ്ഞ് വിടുകൾക്കടക്കം ഭീഷണിയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെങ്കുത്താ യി മണ്ണെടുത്ത് താഴ്ത്തിയ ഭാഗം മഴയെ തുടർന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.

## Article Content

വടകര: **[** ദേശിയ പാതയിൽ മിത്തലെ മുക്കാളിയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ കിഴക്കുഭാഗത്ത് നിർമാണ പ്രവർത്തി മഴക്കാലം എത്തി നിൽക്കെ തുടങ്ങിയതിൽ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ രണ്ട് വർഷം മുമ്പ് കുത്തനെ കിടക്കുന്ന ഈ ഭാഗത്ത് മഴക്കാലത്ത് മണ്ണിടിഞ്ഞ് വിടുകൾക്കടക്കം ഭീഷണിയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെങ്കുത്താ യി മണ്ണെടുത്ത് താഴ്ത്തിയ ഭാഗം മഴയെ തുടർന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.

അന്ന് നടപ്പിലാകിയ സോയിൽ നെയിലിങ് പദ്ധതി അശാസ്ത്രിയമാണെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നിർത്തി വയ്ക്കുകയായിരുന്നു .സോയിൽ നെയിലിംഗിന് പകരം

റോഡിനിരുവശത്തുംകോൺക്രീറ്റ് മതിൽ നിർമ്മിക്കാൻ തത്വത്തിൽ അംഗികരിച്ചിരുന്നു. എന്നാൽ രണ്ടു വർഷമായി ഒരു നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ല. മഴ രണ്ടാഴ്ച്‌ച കൊണ്ട് തുടങ്ങാനിരിക്കെയാണ് കിഴക്കുഭാഗം നാഷണൽ ഹൈവേ അതോറിറ്റി പണി തുടങ്ങിയത്.

ഇതിന് തൊട്ട് അടുത്തുതന്നെ നാലഞ്ചു വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. മഴപെയ്ത് ഉറവ വന്നു കഴിഞ്ഞാൽ  ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഈ കാര്യത്തിൽ ജനപ്രതി നിധികൾ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359105/monsoon-season-is-at-the-doorstep-construction-of-the-national-highway-mittale-mukkali-is-halfway-through-posing-a-danger)