---
title: "ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്"
english_title: "Is there no end to this? Another investment scam at Vishwadeepti Society"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359343/is-there-no-end-to-this-another-investment-scam-at-vishwadeepti-society"
published_at: "2026-05-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a057d94a378a_DEWSFWSE.jpg"
keywords: []
---

# ഇതിന് ഒരു അവസാനമില്ലേ ; വിശ്വദീപ്തി സൊസൈറ്റിയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്

> **Lead Summary:** വടകര : **[** ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വീണ്ടും കേസ്. ചേലക്കാട് ഇളമ്പിലാശ്ശേരി സ്വദേശിനി രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൊസൈറ്റി ഡയറക്ടർമാർക്കെതിരെ ഇപ്പോൾ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത് സ്ഥാപനത്തിൽ നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയുടെ മുതലോ പലിശയോ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതെ വിശ്വസ്തത ലംഘിച്ചു എന്നാണ് കേസിൽ പറയുന്നത് .

## Article Content

വടകര : **[** ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വീണ്ടും കേസ്. ചേലക്കാട് ഇളമ്പിലാശ്ശേരി സ്വദേശിനി രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൊസൈറ്റി ഡയറക്ടർമാർക്കെതിരെ ഇപ്പോൾ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത് സ്ഥാപനത്തിൽ നിക്ഷേപിച്ച രണ്ട് ലക്ഷം രൂപയുടെ മുതലോ പലിശയോ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതെ വിശ്വസ്തത ലംഘിച്ചു എന്നാണ് കേസിൽ പറയുന്നത് .

നേരത്തെയും സമാനമായ രീതിയിൽ നിരവധി നിക്ഷേപ തട്ടിപ്പ് പരാതികൾ ഈ സ്ഥാപനത്തിനെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ, പുതിയ പരാതി കൂടി പുറത്തുവന്നതോടെ വടകര മേഖലയിലെ നിക്ഷേപകർ ആശങ്കയിലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359343/is-there-no-end-to-this-another-investment-scam-at-vishwadeepti-society)