---
title: "മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ ദുരിതത്തിൽ"
english_title: "Vadakara city submerged in rain; Waterlogging in the new stand area, traders in distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359522/vadakara-city-submerged-in-rain-waterlogging-in-the-new-stand-area-traders-in-distress"
published_at: "2026-05-15T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b266e35e3_DSGFS.jpg"
keywords: []
---

# മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ ദുരിതത്തിൽ

> **Lead Summary:** വടകര: **[** വ്യാഴാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ വടകര നഗരത്തിൽ വ്യാപക വെള്ളക്കെട്ട്. ദേശീയപാതയോട് ചേർന്നുള്ള പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും ട്രാഫിക് ജംഗ്ഷന് സമീപത്തുമുള്ള നിരവധി കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടം സംഭവിച്ചു.

## Article Content

വടകര: **[** വ്യാഴാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ വടകര നഗരത്തിൽ വ്യാപക വെള്ളക്കെട്ട്. ദേശീയപാതയോട് ചേർന്നുള്ള പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും ട്രാഫിക് ജംഗ്ഷന് സമീപത്തുമുള്ള നിരവധി കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടം സംഭവിച്ചു.

അതിശക്തമായ മഴ പെയ്തതോടെ പെട്ടെന്നാണ് നഗരത്തിൽ വെള്ളം ഉയർന്നത്. നിലവിൽ ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത വികസന പ്രവൃത്തികൾ കാരണം മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് നഗരത്തെ വെള്ളത്തിലാക്കിയത്. കടകളിൽ വെള്ളം ഇരച്ചുകയറിയതോടെ വ്യാപാരികളുടെ സാധനസാമഗ്രികൾ നശിച്ചു.

വെള്ളക്കെട്ട് രൂക്ഷമായതോടെ വ്യാപാരികൾ നഗരസഭാ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് മുനിസിപ്പൽ അധികൃതർ ഉടൻ സ്ഥലത്തെത്തുകയും വെള്ളമൊഴുക്കിന് തടസ്സമായി നിന്ന ഭാഗങ്ങൾ നീക്കം ചെയ്ത് താൽക്കാലിക പരിഹാരം കാണുകയും ചെയ്തു. നഗരത്തിലെ ഓടകളുടെ നിർമ്മാണം ശാസ്ത്രീയമായി പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359522/vadakara-city-submerged-in-rain-waterlogging-in-the-new-stand-area-traders-in-distress)