---
title: "ഭാര്യ വീടിന് തീയിട്ട് ആത്മഹത്യക്ക്  ശ്രമിച്ച യുവാവിന് ദാരുണാന്ത്യം "
english_title: "A young man who tried to commit suicide by setting fire to his wife's house has died."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35987/a-young-man-who-tried-to-commit-suicide-by-setting-fire-to-his-wifes-house-has-died"
published_at: "2022-04-05T19:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c4e212f413_anil kumar .jpg"
keywords: []
---

# ഭാര്യ വീടിന് തീയിട്ട് ആത്മഹത്യക്ക്  ശ്രമിച്ച യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **വടകര:** ഭാര്യവീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പയ്യോളി കൊളാവിപ്പാലം കൂടത്തായ അനില്‍കുമാര്‍ താണ് മരിച്ചത്. അനില്‍കുമാറിന്റെ ഭാര്യ ഷീജയുടെ സഹോദരനായ പുതുപ്പണം കോട്ടക്കടവ് കടുങ്ങോന്റവിട ഷാജിയുടെ വീടിനുനേരെയാണ് അക്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

## Article Content

**വടകര:** ഭാര്യവീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പയ്യോളി കൊളാവിപ്പാലം കൂടത്തായ അനില്‍കുമാര്‍ താണ് മരിച്ചത്. അനില്‍കുമാറിന്റെ ഭാര്യ ഷീജയുടെ സഹോദരനായ പുതുപ്പണം കോട്ടക്കടവ് കടുങ്ങോന്റവിട ഷാജിയുടെ വീടിനുനേരെയാണ് അക്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഷീജയും അനില്‍കുമാറും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഇരുചക്രവാഹനത്തിലെത്തിയ അനില്‍കുമാര്‍ കൈയില്‍ കരുതിയ മണ്ണെണ്ണയും പെട്രോളും വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലിലും വീടുപണിക്കെത്തിച്ച തടിയിലും വിറകിലും ഒഴിച്ച് കത്തിക്കുകയായിരുന്നു.

തീപിടുത്തത്തില്‍ വീടിന്റെ വാതിലിനും ജനലിനും മരുപ്പടികള്‍ക്കും നാശമുണ്ടായി. വാഹനങ്ങളും കത്തി നശിച്ചു. വാഹനങ്ങളുടെ ടയറിനാണ് തീപ്പിടിച്ചത്. അനില്‍കുമാറും ഭാര്യയുമായുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടന്ന് വരികയാണ് .പതിനാറ് വര്‍ഷത്തോളമായി പ്രശ്‌നം തുടരുകയാണ്. മുന്‍പ് 2018 വീടിനു നേരെ അക്രമം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് വടകര പോലീസില്‍ കേസ് നിലവിലുണ്ട്. വിവാഹമോചന കേസ് സംബന്ധിച്ച കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം വന്നതിനു പിന്നാലെയാണ് അക്രമം നടത്തിയതെന്നും പരാതിക്കാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35987/a-young-man-who-tried-to-commit-suicide-by-setting-fire-to-his-wifes-house-has-died)