---
title: "തോടന്നൂരില്‍  ആവേശം വിതച്ച് ഫ്രീ  കിക്ക് 2022 ഫൈനല്‍ മത്സരം"
english_title: "Free kick 2022 final match in Thodannoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35990/free-kick-2022-final-match-in-thodannoor"
published_at: "2022-04-05T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c522443234_free click.jpg"
keywords: []
---

# തോടന്നൂരില്‍  ആവേശം വിതച്ച് ഫ്രീ  കിക്ക് 2022 ഫൈനല്‍ മത്സരം

> **Lead Summary:** വടകര: ആവേശം വിതച്ച് തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവത്തിന്റെ അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച ഫ്രീ കിക്ക് 2022 ഫൈനല്‍ മത്സരം. ടൂര്‍ണമെന്റില്‍ നേരത്തെ എട്ട് ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ പങ്കെടുത്തിരുന്നു. നാട്ടുകാരായ നിരവധി പേര്‍ കാണികളായി എത്തി.

## Article Content

വടകര: ആവേശം വിതച്ച് തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവത്തിന്റെ അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച ഫ്രീ കിക്ക് 2022 ഫൈനല്‍ മത്സരം. ടൂര്‍ണമെന്റില്‍ നേരത്തെ എട്ട് ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ പങ്കെടുത്തിരുന്നു. നാട്ടുകാരായ നിരവധി പേര്‍ കാണികളായി എത്തി.

സ്‌കഫോള്‍ഡ് അക്കാദമി എവര്‍റോളിംഗ് വിന്നേഴ്‌സ് ട്രോഫി ടീം യുണൈറ്റഡും, എരപുരത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് റണ്ണര്‍ അപ്പ് ട്രോഫി ടീം എഫ് സി ബാഴ്‌സിലോണയും കരസ്ഥമാക്കി. എമര്‍ജിംഗ് പ്ലയര്‍ ആയി സജിന്‍ സായിയും, ബെസ്റ്റ് പ്ലയര്‍ ആയി ഗൗതം ബി.വി യും, മികച്ച ഗോള്‍കീപ്പറായി ഫാദി യാസീനെയും തെരഞ്ഞെടുത്തു.

വിജയിക്കള്‍ക്കുള്ള ട്രോഫികള്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍ സമ്മാനിച്ചു. വിജയികള്‍ക്ക് ക്രസന്റ് തോടന്നൂര്‍ പ്രോത്സാഹന സമ്മാനം നല്‍കി.

ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സി.കെ. മനോജ് കുമാര്‍ അധ്യക്ഷനായി.പി.ടി.എ.പ്രസിഡന്റ് സി.പി.സുനില്‍ കുമാര്‍, കൊടക്കാട് ഗംഗാധരന്‍, വി.കെ.സുബൈര്‍,ടി.വി.പ്രകാശന്‍, സി.ആര്‍.സജിത്ത്, മനു റാം, റിയാസ് വി.പി,ദിപിന്‍ ഡി.എസ് .എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35990/free-kick-2022-final-match-in-thodannoor)