---
title: "വടകര നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക്  മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു"
english_title: " Three wheelers were distributed to differently abled people in Vadakara municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35994/three-wheelers-were-distributed-to-differently-abled-people-in-vadakara-municipality"
published_at: "2022-04-05T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c579e56208_KP BINDU PHTO.jpg"
keywords: []
---

# വടകര നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക്  മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** **വടകര : **നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സജീവ് കുമാര്‍ അധ്യക്ഷനായി. 202122 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്.

## Article Content

**വടകര : **നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സജീവ് കുമാര്‍ അധ്യക്ഷനായി. 202122 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്.

നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി. വിജയ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ.പി പ്രജിത. എം. ബിജു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജാസ്മിന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35994/three-wheelers-were-distributed-to-differently-abled-people-in-vadakara-municipality)