---
title: "വടകര കുടുംബകോടതിക്ക് ആധുനിക  സൗകര്യങ്ങളോട് കൂടിയ കെട്ടിട സമുച്ചയം"
english_title: "Vadakara Family Court Complex with modern facilities"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35999/vadakara-family-court-complex-with-modern-facilities"
published_at: "2022-04-05T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c5ec533324_press club vatakara.jpg"
keywords: []
---

# വടകര കുടുംബകോടതിക്ക് ആധുനിക  സൗകര്യങ്ങളോട് കൂടിയ കെട്ടിട സമുച്ചയം

> **Lead Summary:** **വടകര: **വടകരയിലെ കുടുംബകോടതി കെട്ടിടത്തിന് ഭരണാനുമതിയായി. 8.2 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് അനുമതി ലഭിച്ചതായി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് നിലകളും, സെല്ലാര്‍പാര്‍ക്കിംഗും ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള കെട്ടിടമാണ് വരാന്‍ പോകുന്നത്.

## Article Content

**വടകര: **വടകരയിലെ കുടുംബകോടതി കെട്ടിടത്തിന് ഭരണാനുമതിയായി. 8.2 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് അനുമതി ലഭിച്ചതായി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് നിലകളും, സെല്ലാര്‍പാര്‍ക്കിംഗും ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള കെട്ടിടമാണ് വരാന്‍ പോകുന്നത്.

2011 ജനുവരി 29നാണ് വടകരയില്‍ കുടുംബകോടതി ആരംഭിച്ചത്.ബാര്‍ അസോസിയേഷന്‍ ഹാളിലാണ് ഇതുവരെ കോടതി പ്രവര്‍ത്തിച്ചത്.

അസൗകര്യങ്ങള്‍ക്ക് നടുവിലായിരുന്നു കോടതിയുടെ പ്രവര്‍ത്തനം. 2011 മുതലുള്ള ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ കഠിന പ്രയത്‌നത്തിലൂടെയാണ് ഇപ്പോള്‍ കെട്ടിടം പണിക്ക് അനുമതി കിട്ടിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണനും അനുകൂല സമീപനം സ്വീകരിച്ചു. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം രാംദാസ്, സിക്രട്ടരി കെ.സവാദ്, മുന്‍ സിക്രട്ടരി കെ.ഷാജീവ്, പി.പി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35999/vadakara-family-court-complex-with-modern-facilities)