---
title: "രോഗം വാതില്‍ക്കലെത്തും മുന്‍പേ...  ഏപ്രില്‍ 7ന്  സിഎം ഹോസ്പിറ്റലിന്റെ   നേതൃത്വത്തില്‍ മെഗാ സര്‍ജറി ക്യാമ്പ് നടത്തുന്നു"
english_title: " The mega surgery camp is being held on April 7 under the leadership of CM Hospital vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36018/the-mega-surgery-camp-is-being-held-on-april-7-under-the-leadership-of-cm-hospital-vatakara"
published_at: "2022-04-05T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c73e22899a_april 7.jpg"
keywords: []
---

# രോഗം വാതില്‍ക്കലെത്തും മുന്‍പേ...  ഏപ്രില്‍ 7ന്  സിഎം ഹോസ്പിറ്റലിന്റെ   നേതൃത്വത്തില്‍ മെഗാ സര്‍ജറി ക്യാമ്പ് നടത്തുന്നു

> **Lead Summary:** വടകര : രോഗം വാതില്‍ക്കലെത്തും മുന്‍പേ... ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് സിഎം ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മെഗാ സര്‍ജറി ക്യാമ്പ് നടത്തുന്നു. 2022 ഏപ്രില്‍ 7ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ജനറല്‍ സര്‍ജറി, അസ്ഥിരോഗം, ഗൈനക്കോളജി, ഇഎന്‍ടി എന്നീ വിഭാഗങ്ങളില്‍ സേവനം ലഭ്യമാണ്.

## Article Content

വടകര : രോഗം വാതില്‍ക്കലെത്തും മുന്‍പേ... ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് സിഎം ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ മെഗാ സര്‍ജറി ക്യാമ്പ് നടത്തുന്നു. 2022 ഏപ്രില്‍ 7ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ജനറല്‍ സര്‍ജറി, അസ്ഥിരോഗം, ഗൈനക്കോളജി, ഇഎന്‍ടി എന്നീ വിഭാഗങ്ങളില്‍ സേവനം ലഭ്യമാണ്.

** ക്യാമ്പില്‍ ലഭ്യമായ സേവനങ്ങള്‍ **

** ജനറല്‍/ ലാപ്രോസ്‌കോപ്പിക് സര്‍ജറി വിഭാഗം :** ഡോക്ടര്‍ സജീഷ് (എംബിബിഎസ്, എംഎസ് ) പൈല്‍സ്, ഫിസ്റ്റുല, ഹെര്‍ണിയ, ഹൈഡ്രോസീല്‍,തൈറോയ്ഡ്, അപ്പന്റിക്‌സ്, പൈലോനിദല്‍ സൈനസ്, വെരിക്കോസ് വെയിന്‍, ഫിഷര്‍,പിത്തസഞ്ചി നീക്കം ചെയ്യല്‍.

**അസ്ഥിരോഗ വിഭാഗം : ** ഡോക്ടര്‍ ഷംനു (എംബിബിഎസ്, എംഎസ്,ഓര്‍ത്തോ) തുടയെല്ല് പൊട്ടലിനുള്ള ചികിത്സ, അസ്ഥികളുടെ ജനിതക വൈകല്യങ്ങളുടെ ചികിത്സ, എല്ലുകളുടെയും സന്ധികളുടെയും വളവ് നേരെയാക്കാന്‍, കൈകാലുകളിലെ എല്ലുകളുടെ പൊട്ടലിനുള്ള ചികിത്സ, DHS, PFN, ORIF, CRIF, CMR, CTS, RELESE തുടങ്ങിയ സര്‍ജറികള്‍ മിതമായ നിരക്കില്‍ ചെയ്തു കൊടുക്കുന്നു.

** ഗൈനക്കോളജി ആന്‍ഡ് വന്ധ്യത വിഭാഗം :** ഡോക്ടര്‍ ശശികല (എംബിബിഎസ് ഡിജിഒ ), ഡോക്ടര്‍ ശാന്തകുമാരി (എംബിബിഎസ് ഡിജിഒ ), ഡോക്ടര്‍ ജീന ബാബുരാജ് (എംബിബിഎസ് ഡിജിഒ ) ഗര്‍ഭാശയം നീക്കം ചെയ്യല്‍,ഗര്‍ഭാശയ മുഴകള്‍ നീക്കം ചെയ്യല്‍, പ്രസവം നിര്‍ത്തല്‍, കൂടാതെ സ്ത്രീകളില്‍ കാണപ്പെടുന്ന അറിയാതെ മൂത്രം പോകുന്നതിനുള്ള പ്രത്യേക ചികിത്സയും ക്യാമ്പില്‍ ലഭ്യമാണ്.

** ഇഎന്‍ടി വിഭാഗം :** ഡോക്ടര്‍ തസ്‌രീഫ (എംബിബിഎസ്, ഡി എല്‍ ഒ ) വാക്‌സ് നീക്കം ചെയ്യല്‍, ഫോറിന്‍ ബോഡി റിമൂവല്‍, ഓഡിയോജി പരിശോധന, ബാലന്‍സ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു.

സൗജന്യ കണ്‍സള്‍ട്ടേഷന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 ആളുകള്‍ക്ക്. ലാബ്,എക്‌സ്‌റേ, യു. എസ്. ജി എന്നിവയ്ക്ക് 25% ഇളവ്. മരുന്നുകള്‍ക്ക് 10% ഇളവ്, സര്‍ജറിക്ക് 20% ഇളവ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ജറി ആവശ്യമായി വരികയാണെങ്കില്‍ മെയ് 15ന് മുന്‍പായി സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 0496 251 4242,8943 06 8943,8943 24 8943

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36018/the-mega-surgery-camp-is-being-held-on-april-7-under-the-leadership-of-cm-hospital-vatakara)