---
title: "നഗരസഭ മുൻ വൈസ് ചെയർമാൻ ബാലക്കുറുപ്പ്  നിര്യാതനായി"
english_title: "Former vice chairman of the corporation Balakuruppu has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36030/former-vice-chairman-of-the-corporation-balakuruppu-has-passed-away"
published_at: "2022-04-06T07:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624cedd2c7c3e_death.jpg"
keywords: []
---

# നഗരസഭ മുൻ വൈസ് ചെയർമാൻ ബാലക്കുറുപ്പ്  നിര്യാതനായി

> **Lead Summary:** **വടകര : **വടകര നഗരസഭ മുൻ വൈസ് ചെയർമാനും മുതിർന്ന പത്രപ്രവർത്തകനും സോഷ്യലിസ്റ്റുമായ വടകര പൂത്തൂരിലെ പറമ്പത്ത് ബാലക്കുറുപ്പ് നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

## Article Content

**വടകര : **വടകര നഗരസഭ മുൻ വൈസ് ചെയർമാനും മുതിർന്ന പത്രപ്രവർത്തകനും സോഷ്യലിസ്റ്റുമായ വടകര പൂത്തൂരിലെ പറമ്പത്ത് ബാലക്കുറുപ്പ് നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

ആറുവർഷം നഗരസഭയുടെ വൈസ് ചെയർമാനായിരുന്നിട്ടുണ്ട്. 21 ദിവസം ചെയർമാന്റെ ചുമതലയും വഹിച്ചു. 1988-ലാണ് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 18 വർഷക്കാലം മലയാളം എക്‌സ്പ്രസിന്റെ വടകര ലേഖകനായി പ്രവർത്തിച്ചു.

വടകര കറസ്‌പോണ്ടന്റ് ഫോറം കൺവീനർ, വടകര പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. കിസാൻ മസ്ദൂർ പ്രജാപാർട്ടി, പി.എസ്.പി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, കെ.എസ്.എസ്.പി, ഐ.എസ്.പി, ജനതാപാർട്ടി, ജനതാദൾ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. പി.എസ്.പി. വടകര ടൗൺ സെക്രട്ടറി, നടക്കുതാഴ വില്ലേജ് സെക്രട്ടറി, സോഷ്യലിസ്റ്റ് യുവജനസഭ മണ്ഡലം സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു.

നടക്കുതാഴ ഗ്രാമസേവാസംഘം ലൈബ്രറി, സഹൃദയസദനം ലൈബ്രറി, ചെറുശ്ശേരി മെമ്മോറിയൽ ലൈബ്രറി എന്നിവയുടെ പ്രസിഡന്റ്, പുത്തൂർ ഗവ.എച്ച്.എസ്. വികസനസമിതി സെക്രട്ടറി, വടകര കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സൊസൈറ്റി വൈസ് പ്രസിഡന്റ്, കോഴിക്കോട് പരസ്പര സഹായ സഹകരണ പ്രിന്റിങ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

പിതാവ്: പരേതനായ മനക്കൽ ചന്തു നമ്പ്യാർ. അമ്മ: പരേതയായ പറമ്പത്ത് അമ്മാളു അമ്മ.\ ഭാര്യ: ജാനകി അമ്മ. മക്കൾ: രാജീവൻ പറമ്പത്ത് (സിറാജ് ലേഖകൻ, വടകര, വടകര പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എൽ.ഐ.സി. ഏജന്റ്), മഹിജ, ഷൈജ (മെഡി ലാബ്). മരുമക്കൾ: രമേഷ് ബാബു (ഖത്തർ), ബിന്ദു, വാസുദേവൻ മടപ്പള്ളി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36030/former-vice-chairman-of-the-corporation-balakuruppu-has-passed-away)