---
title: "പ്രായത്തെ തോൽപ്പിച്ച പോരാട്ടവീര്യം; ദേശീയ, സംസ്ഥാന മാസ്റ്റേഴ്സ് കായികമേളകളിൽ തിളങ്ങിയ വി.പി.ടി.സി താരങ്ങളെ അനുമോദിച്ചു"
english_title: "VPTC felicitated the players who excelled in the National and State Masters Sports Festivals"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360338/vptc-felicitated-the-players-who-excelled-in-the-national-and-state-masters-sports-festivals"
published_at: "2026-05-19T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bfe235ef54_in_the_National_and_State_Masters_Sports_Festivals.jpg"
keywords: []
---

# പ്രായത്തെ തോൽപ്പിച്ച പോരാട്ടവീര്യം; ദേശീയ, സംസ്ഥാന മാസ്റ്റേഴ്സ് കായികമേളകളിൽ തിളങ്ങിയ വി.പി.ടി.സി താരങ്ങളെ അനുമോദിച്ചു

> **Lead Summary:** **വടകര: [** ഖേലോ മാസ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ദേശീയ മാസ്റ്റേഴ്സ് കായികമേളയിലും, അമച്വർ അത്ലറ്റിക് അസോസിയേഷൻ നടത്തിയ സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിലും മെഡലുകൾ നേടിയ വടകര വി.പി.ടി.സി താരങ്ങളെ അനുമോദിച്ചു.

## Article Content

**വടകര: [** ഖേലോ മാസ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ദേശീയ മാസ്റ്റേഴ്സ് കായികമേളയിലും, അമച്വർ അത്ലറ്റിക് അസോസിയേഷൻ നടത്തിയ സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിലും മെഡലുകൾ നേടിയ വടകര വി.പി.ടി.സി താരങ്ങളെ അനുമോദിച്ചു.

വടകര നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സതീശൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ചടങ്ങിൽ അഡ്വ. വി.പി. രാഹുലനെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.ഇ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. രാമചന്ദ്രൻ, ടി.വി. ഹരിദാസൻ, അഡ്വ. വി.പി. രാഹുലൻ, ഗോവിന്ദൻ, സി.വി. വിജയൻ, കെ.കെ. രമാദേവി എന്നിവർ സംസാരിച്ചു. പി.കെ. വിജയൻ സ്വാഗതവും കെ.ടി. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360338/vptc-felicitated-the-players-who-excelled-in-the-national-and-state-masters-sports-festivals)