---
title: "മണിയൂരിൽ പ്രവാസിയുടെ വീട്ടിൽ മോഷണം; വാതിലുകളും അലമാരയും തകർത്ത നിലയിൽ"
english_title: "Theft at a house in Maniyoor, Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360518/theft-at-a-house-in-maniyoor-vadakara"
published_at: "2026-05-20T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d3f1330f98_CDASC.jpg"
keywords: ["latests news", "Theft at a house", "Maniyoor", "Vadakara"]
---

# മണിയൂരിൽ പ്രവാസിയുടെ വീട്ടിൽ മോഷണം; വാതിലുകളും അലമാരയും തകർത്ത നിലയിൽ

> **Lead Summary:** വടകര:**[**മണിയൂർ പഞ്ചായത്തിലെ മന്തരത്തുരിൽ അടച്ചിട്ട വീട്ടിൽ മോഷണം. മയങ്കളത്തിൽ യൂസഫിന്റെ വീടിന്റെ വാതിലിന്റെ പുട്ടുതകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തെമുറികളുടെ വാതിലും അലമാരയും തകർത്തിട്ടുണ്ട്. സിസിടിവി അടക്കം നശിപ്പിച്ചാണ് കള്ളൻ അകത്തുകയറിയത്.

## Article Content

വടകര:**[**മണിയൂർ പഞ്ചായത്തിലെ മന്തരത്തുരിൽ അടച്ചിട്ട വീട്ടിൽ മോഷണം. മയങ്കളത്തിൽ യൂസഫിന്റെ വീടിന്റെ വാതിലിന്റെ പുട്ടുതകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തെമുറികളുടെ വാതിലും അലമാരയും തകർത്തിട്ടുണ്ട്. സിസിടിവി അടക്കം നശിപ്പിച്ചാണ് കള്ളൻ അകത്തുകയറിയത്.

വാതിൽ തുറന്നുകിടക്കുന്നതു കണ്ട സമീപവാസി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. യുസഫും കുടുംബവും രണ്ടുമാസംമുമ്പാണ് വിദേശത്തേക്ക് പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360518/theft-at-a-house-in-maniyoor-vadakara)